മലയാളികളുടെ താര രാജാക്കന്മാരും ഖത്തറിൽ

മമ്മൂട്ടിയും, മോഹൻലാലും ഫുട്ബോൾ കിരീടം ആർക്കെന്ന് അറിയാനിരിക്കുന്ന അർജ്ജൻ്റീന, ഫ്രാൻസ് കലാശ പോരാട്ടം കാണാൻ ലുസെയ്ൽ സ്റ്റേഡിയത്തിൽ എത്തും.

ഖത്തറിൽ ഏറെയുള്ള മലയാളി ഫുട്ബോൾ പ്രേമികളുടെ ആവേശവും ഇതോടെ പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.

ഇന്ന് ഖത്തറിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

ഫൈനൽ മത്സരത്തിന് മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെ ആശംസയും അറിയിച്ചു.👇
‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം മുഴുവൻ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് എത്തുകയാണ്. അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു’ എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.

മൊറോക്കോയിൽ _റാമിന്റെ_ ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്നാണ് ലോകകപ്പ് കാണാൻ മോഹൻലാൽ ഖത്തറിലേയ്‌ക്ക് എത്തിയത്.

ഖത്തറിൻ്റെ ലോകകപ്പ് സംഘാടക മികവിനെ മോഹൻലാലും അഭിനന്ദിച്ചിരുന്നു.