എരുമേലി:കവുങ്ങുംകുഴിയില്‍ മാലിന്യസംസ്‌കരണ യൂണിറ്റും പൊതുശ്മശാനവും സ്ഥാപിക്കുന്നതിന് 85 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാവുന്നു. മൂന്നു ദിവസത്തിനകം കരാര്‍ ഉറപ്പിക്കുമെന്നു പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍ അറിയി ച്ചു. എരുമേലി പഞ്ചായത്തില്‍ മണ്ഡല മകരവിളക്ക് സീസണിലും തുടര്‍ന്നും ഉണ്ടാവുന്ന രൂക്ഷമായ മാലിന്യ പ്രശ്‌നത്തിനു നിര്‍ദിഷ്ട പദ്ധതി പരിഹാരമാകും. എട്ടുവര്‍ഷം മുന്‍ പു തുടങ്ങിവച്ച മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണം പാതിവഴിയില്‍ മുടങ്ങിക്കിട ക്കുന്നതിനിടെയാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ തീവ്രശ്രമം ആരംഭിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ടെക്‌നോ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന മാതൃക പഞ്ചായത്ത് അധികൃതര്‍ നേരിട്ടെത്തി കണ്ടിരുന്നു. അതേ മാതൃകയില്‍ കവുങ്ങുംകുഴി പ്ലാന്റില്‍ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് സ്ഥാപിച്ചു. അന്തരീക്ഷ മലിനീകരണം ഇല്ലാത്ത തരത്തി ലുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. പുകക്കുഴല്‍ ടവറിന് 30 മീറ്ററാണ് ഉയരം.

45 ലക്ഷമാണ് നിര്‍മാണ ചെലവ്. എരുമേലി പൊലീസ് സ്റ്റേഷന്‍ റോഡില്‍ ഉണ്ടായിരുന്ന ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നശിച്ചുപോയതിനാല്‍ എരുമേലിയില്‍ മാലിന്യസംസ്‌ കരണം ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. പ്ലാന്റ് കമ്മിഷന്‍ ചെയ്യുന്നതോടെ മാലി ന്യസംസ്‌കരണത്തിനു പരിഹാരമാവും. മൂന്നു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാ ക്കും. കവുങ്ങുംകുഴിയില്‍ തന്നെ പൊതുശ്മശാനം സ്ഥാപിക്കുന്നതിനുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്. ഇതിനു 30 ലക്ഷം രൂപയാണ് ചെലവ്. പഞ്ചായത്തിലും പുറത്തുമുള്ള മൃതദേഹങ്ങള്‍ മറവുചെയ്യുന്നതിനു സാധിക്കും.