വേനൽമഴ എല്ലാവർക്കും ആശ്വാസമാകുമ്പോൾ കാഞ്ഞിരപ്പള്ളി ഗണപതിയാർ കോ വിലിന് സമീപത്തെ വ്യാപാരികൾക്കും വീടുകൾക്കും മഴ തലവേദനയാണ് സൃഷ്ടിച്ച ത്.ഗണപതിയാർ കോവിലിന് സമീപത്തെ കൈതോട്ടിൽ മാലിന്യം നിറഞ്ഞത് മൂലം നീരെഴുക്ക് തടസ്സപ്പെടുകയും വെള്ളം കടകളിലേയ്ക്കും, വീടുകളിലേയ്ക്കും എത്തിയ ത്തിയതാണ് ഇവരെ ദുരിതത്തിലാക്കിയത്. കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിന് സമീപത്തെ കൈതോട്ടിൽ തടികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് നിറഞ്ഞ് കിടക്കു ന്നത്.

 

 

 

 

 

 

 

 

 

 

മഴയെത്തിയപ്പോൾ ഇവയെല്ലാം പ്രദേശത്തെ കലുങ്കിന് സമീപം വന്നടിഞ്ഞു.ഇതോടെ നീരെഴുക്ക് തടസ്സപ്പെടുകയും വെള്ളം പരന്ന് സമീപത്തെ കടകളിലേയ്ക്കും, വീടുകളി ലേയ്ക്കും എല്ലാം ഒഴുകാൻ തുടങ്ങി. കലുങ്കിന് സമീപത്തായുള്ള റേഷൻ കടകളിലേ യ്ക്ക് ഉൾപ്പെടെയാണ് മലിനജലം എത്തിയത്.പ്രദേശത്ത് പ്രവർത്തിക്കുന്ന 2 റേഷൻ ക ടകളിലുമായിട്ട് ആയിരക്കണക്കിന് രൂപയുടെ റേഷൻ ഉത്പന്നങ്ങൾ സൂക്ഷിച്ചിരിക്കു ന്നു.അപ്രതീക്ഷതമായാണ് വെള്ളം എത്തിയതെങ്കിലും ഉടൻ വേണ്ട നടപടികൾ ചെയ്ത കൊണ്ട് നാശനഷ്ടം ഒന്നും ഉണ്ടായിട്ടില്ലെന്നും വ്യപാരികൾ പറഞ്ഞു. വലിയ തടി കഷ്ണ ങ്ങൾ ഉൾപ്പെടെയാണ് തോട്ടി ൽ നിറഞ്ഞ് കിടക്കുന്നത്. സമീപത്തെ പറമ്പിൽ നിന്നും വെ ട്ടിമാറ്റിയ തടികഷ്ണങ്ങളാണ് തോട്ടിലേയ്ക്ക് ഉപേക്ഷിച്ചതെന്നും പ്രദേശവാസികൾ പറഞ്ഞു.

കൂടാതെ തോടിന് സമീപം താമസിക്കുന്ന ആളുകൾ ഉൾപ്പെടെ മാലിന്യം നിക്ഷേപിക്കുന്ന തും, പല വീടുകളുടെയും കക്കൂസ് മാലിന്യ പൈപ്പുകൾ വരെ സ്ഥാപിച്ചിരിക്കുന്നതും തോട്ടിലേയ്ക്കാണെന്നും ഇവർ പറഞ്ഞു.െവള്ളം പരന്ന് റോഡിലേയ്ക്ക് വലിയ തോതി ൽ കയറിയത് ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെടുത്തി. തോട് വൃത്തിയാക്കി തോട്ടി ലൂടെയുള്ള നീരൊഴുക്ക് പുനർസ്ഥാപിക്കാൻ വേണ്ട നടപടികൾ എത്രയും വേഗം അധി കൃതർ കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെയും, വ്യാപാരികളുടെയും ആവ ശ്യം