ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ചിറക്കടവ് പഞ്ചായത്ത് വീടുകളിൽ നിന്ന് ശേഖ രിച്ച പ്ലാസ്റ്റിക്ക് കൊണ്ടു പോകാൻ സംവിധാനമില്ലാതെ ടൗൺ ഹാൾ പരിസരത്ത് കെട്ടി കിടക്കുന്നു. വേനൽ മഴ പെയ്തതോടെ പ്ലാസ്റ്റിക്കിൽ വെള്ളം കെട്ടി കിടന്ന് കൊതുക് പെ രുകുന്നു. ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമായതോടെ ടൗൺ ഹാൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി അധികൃർ പരാതിയുമായി പഞ്ചായത്തിലെ ത്തി.

സംഭവം കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയായി. ബാധ്യതയായി തീർന്ന പ്ലാസ്റ്റിക് നീക്കം ചെയ്യാൻ സ്വകാര്യ ഏജൻസികൾ വൻതുകയാണ് ആവശ്യപ്പെട്ടി രിക്കുന്നത്. മുൻപ് ഒരു തവണ പണം നൽകി ശേഖരിച്ച പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിന് വീണ്ടും പണം ചെലവഴിക്കുന്നത് ഓഡിറ്റ് പ്രശ്‌നത്തിന് ഇടയാക്കുമെന്നതിനാൽ തീരു മാനം നീളുകയാണ്.

പഞ്ചായത്തിലെ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടും ബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തത്തോടെയാണ് പ്ലാസ്റ്റിക് ശേഖരണം നടത്തിയത്. 5 ടൺ പ്ലാസ്റ്റിക്കാണ് ശേഖരിച്ചത്. കിലോഗ്രാമിന് 16 രൂപ നിരക്കിൽ കുടുംബശീ യുണിറ്റുകൾ ക്ക് നൽകി ശേഖരിച്ച പ്ലാസ്റ്റിക് റീ സൈക്ലീങ് യുണിറ്റുകൾക്ക് കൈമാറും എന്നാണ് അറി യിച്ചിരുന്നത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കലർന്നതിനാൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ ഞ്ചായത്തിന്റെ പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റും എടുക്കാൻ തയാറായില്ല.

മാലിന്യം നീക്കി കഴുകി വൃത്തിയാക്കി വേണം പ്ലാസ്റ്റിക് കൂടുകളും സഞ്ചികളും ശേഖരി ക്കേണ്ടത്. ഇത് വേണ്ടവണ്ണം പാലിക്കപ്പെടാതെ ശേഖരിച്ചതാണ് നിലവിലെ പ്രതിസന്ധി ക്ക് കാരണം. മാലിന്യം നീക്കിയ പ്ലാസ്റ്റിക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംസ്‌ക രണ യൂണിറ്റ് എടുക്കാൻ തയാറാണ്.