കാഞ്ഞിരപ്പള്ളി പൊൻ മലയിൽ ജനവാസകേന്ദ്രത്തിനോട് ചേര്‍ന്ന് അറവ് ശാലകളിലെ അവശിഷ്ടങ്ങൾ തള്ളുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. മൃഗങ്ങളുടെ തോൽ അ ടക്കമുള്ളവ വേർതിരിച്ചെടുത്ത ശേഷം മാലിന്യങ്ങൾ പുറം തള്ളുന്നതാണ് ദുരിതം സൃഷ്ടി ക്കുന്നത്.

പാറത്തോട് പഞ്ചായത്തിലെ പൊൻ മലയിൽ ജനവാസ കേന്ദ്രത്തോട് ചേർന്നുള്ള സ്വകാ ര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് അറവുശാലകളിലെ മാലിന്യങ്ങൾ വേർതിരിക്കു ന്ന കേന്ദ്രം അനധികൃതമായി സ്ഥിതി ചെയ്യുന്നത്. മാംസത്തിനായി കൊന്നൊടുക്കുന്ന മൃഗ ങ്ങളുടെ തോലുകൾ മാലിന്യങ്ങളിൽ നിന്ന് വേർതിരിക്കുന്ന ജോലികളാണ് ഇവിടെ നട ക്കുന്നത്. യാതൊരു അനുമതിയുമില്ലാതെ പ്രവർത്തിക്കുന്ന ഈ കേന്ദ്രം ഇന്ന് പ്രദേശവാ സികൾക്കൊന്നാകെ ദുരിതം സൃഷ്ടിക്കുകയാണ്. തോലെടുത്ത ശേഷം പുറന്തള്ളുന്ന അറ വു മാലിന്യങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതാണ് ഏറ്റവും കൂടുതൽ ദുരിതം.

പ്രദേശത്തൊന്നാകെ ഈച്ച ശല്യവും വർധിച്ചിട്ടുണ്ട്. മാലിന്യങ്ങളിൽ നിന്ന് ഒലിച്ചിറങ്ങു ന്ന മലിനജലവും ഇവിടെ കെട്ടിക്കിടക്കുകയാണ്. തോട്ടത്തിൽ പലയിടങ്ങളിലായി തള്ളി യിരിക്കുന്ന അറവു മാലിന്യങ്ങൾ കാക്കകളും മറ്റും കൊത്തി വെള്ളത്തിൽ ഇടുന്നതുമൂ ലം കുടിവെള്ള സ്ത്രോതസുകൾ മലിനപ്പെടുന്ന സ്ഥിതിയുമുണ്ട്. കൂടാതെ തെരുവ് നാ യ്ക്കളും വീടുകളുടെ പരിസരത്തേക്ക് മാലിന്യങ്ങൾ കടിച്ച് വലിച്ചുകൊണ്ട് വരുന്ന അ വസ്ഥയുമാണ്.

ആരോഗ്യ പ്രശ്നങ്ങളടക്കം ഉയർത്തി കാട്ടി പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി ന ല്കിയിരിക്കുകയാണിപ്പോൾ. നടപടി ഉണ്ടായില്ലെങ്കിൽ വൻ പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണിവർ.