മുണ്ടക്കയത്തിന് സമീപം കൊക്കയാര്‍ പഞ്ചായത്തിലെ വെമ്പാല ടോപ്പില്‍ ഉണ്ടായ മലയിടിച്ചിലില്‍ കൂറ്റന്‍ പാറയും മണ്ണും നിലംപൊത്തി. മദാമ്മകു ളത്തിന്റെ താഴ്ഭാഗത്തു നിന്നും ഉണ്ടായ മലയിടിച്ചിലില്‍ ഏക്കറുകണക്കി ന് ഭൂമി ഇടിഞ്ഞുതാണതായി പ്രാഥമിക നിഗമനം.

കിലോമീറ്ററുകളോളം ദൂരത്തിലേക്ക് ഇത് ഒഴുകിയെത്തിയതോടെ ഏക്കറു കണക്കിനു ഭൂമി നഷ്ടമായി. വിനോദ സഞ്ചാര കേന്ദ്രമായ മദാമകുളത്തിനു സമീപം മുക്കുളം വെമ്പാല ടോപ്പിലായിരുന്നു സംഭവം. രാത്രി വലിയ ഭീമാ കാരമായ ശബ്ദം കേട്ടതായി കൊടുങ്ങ, ഇളങ്കാട്, മുക്കുളം സ്വദേശികള്‍ പറ യുന്നു. പടിഞ്ഞാറെ പീടികയില്‍ ഷൈന്‍ മാത്യു, വെട്ടിക്കല്‍ ജോര്‍ജ്കുട്ടി, പൊട്ടങ്കുളം ജോണി മാത്യു എന്നിവരുടെ ഭൂമിയിലൂടെയാണ് പാറയും മ ണ്ണും ഉരുണ്ടത്. ഈ പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണ് എന്ന് സൂചനയുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടുകൂടിയായിരുന്നു മലയിടിച്ചില്‍ ഇളംകാട് ടൗണില്‍ നിന്നു നോക്കുമ്പോള്‍ തന്നെ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങള്‍ കാണാം ഇത് മണ്ണിടിച്ചിലിന്റെ വ്യാപ്തിയെയാണ് സൂചിപ്പിക്കുന്നത്. മലയിടിച്ചിലില്‍ ഏക്കറുകണക്കിന് ഭൂമി ഇടിഞ്ഞുതാണതായി പ്രാഥമിക നിഗമനം.കൂറ്റന്‍ കല്ലുകളും മണ്ണും താഴ്വാരത്തിലേക്ക് ഉരുണ്ടതായി പ്രാഥമിക നിഗമനം.
മേഖലയില്‍ ആള്‍ താമസമില്ലാത്തതിനാലാണ് വന്‍ ദുരന്തം വഴിമാറിയത്. ഉരുണ്ടുവന്ന മണ്ണും പാറയും ഒന്നരകിലോമീറ്റര്‍ താഴെ സ്വകാര്യ പുരയി ടത്തില്‍ വന്നു പതിച്ചിരിക്കുന്ന സ്ഥിതിയുണ്ട്. കനത്ത മൂടല്‍മഞ്ഞ് സംഭവ സ്ഥലത്ത് എത്തിച്ചേരാന്‍ തടസം സൃഷ്ടിച്ചിരിക്കുകയാണ്.മലയിടിച്ചില്‍ ഇളംകാട് ടൗണില്‍ നിന്നു തന്നെ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങള്‍ ദൃശ്യമാകും ഇത് മണ്ണിടിച്ചിലിന്റെ വ്യാപ്തിയെയാണ് സൂചിപ്പിക്കുന്നത്.