ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി. ആര്‍ ദിലീപ്കുമാര്‍,ജനറല്‍ സെ ക്രട്ടറി പി.കെ സജീവ് ….

മുണ്ടക്കയം: ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റായി സി. ആര്‍ ദിലീ  പ്കുമാറിനേയും, ജനറല്‍ സെക്രട്ടറിയായി പി.കെ സജീവിനേയും തിരഞ്ഞെടുത്തു. മെയ് 26-ാം തീയതി മുരിക്കുംവയല്‍ ശ്രീ ശബരീശ കോളേജ് ആഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉന്ന ത അധികാര സഭയുടെ സമ്മേളനത്തിനു ശേഷം ചേര്‍ന്ന സംസ്ഥാന കമ്മറ്റിയാണ് ഭാരവാ ഹികളെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി കെ.കെ വിജയന്‍, പി.റ്റി രാജ പ്പന്‍ സെക്രട്ടറിമാരായി പി. എന്‍. പുരുഷോത്തമന്‍, പത്മാക്ഷി വിശ്വംഭരന്‍, ട്രഷററായി കെ. എന്‍ പത്മനാഭന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

പി.കെ നാരായണന്‍ മാസ്റ്ററാണ് സഭാ രക്ഷാധികാരി. സംസ്ഥാന കമ്മറ്റിയംഗങ്ങള്‍- കെ. എസ് സുദര്‍ശനന്‍, പി. എന്‍ മോഹനന്‍, സി.കെ പുഷ്പരാജന്‍, ഡോ.വി.ആര്‍ രാജേഷ്, ഇ.കെ കൃഷ്ണന്‍, കരീഷ്മ അജേഷ്‌കുമാര്‍, കെ.പി സന്ധ്യ, കെ. ആര്‍ ഗംഗാധരന്‍, എം. എന്‍ പുരുഷോത്തമന്‍, എം.കെ സജി, കെ.കെ അജിത്കുമാര്‍, കെ.എന്‍ ഷിബു, ഷാജി കെ.പാലക്കാട്, കെ.ടി രാധാകൃഷ്ണന്‍.

ശാഖാ ഭാരവാഹികള്‍ക്കും യുവജന-വനിതാ-ബാലസഭ പോഷക സംഘടനകളുടെ ഭാരവാഹികള്‍ക്കുമുള്ള സംസ്ഥാന തല നേതൃത്വ പരിശീലന ശില്പശാല ജൂണ്‍ 8,9 തീയതികളില്‍ ശ്രീ ശബരീശ കോളേജ് ആഡിറ്റോറിയത്തില്‍ നടക്കും.