കൂവപ്പള്ളി: കൂരംതൂക്ക് സുബ്രഹ്മണ്യ – ശാസ്താ ഗുരുദേവ ക്ഷേത്രത്തില്‍ മകരപ്പൂയ ഉത്സവത്തിന് തുടക്കമായി. ശനിയാഴ്ച രാവിലെ കൂരംതൂക്ക് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട കാവടി ഘോഷയാത്ര വാദ്യമേളങ്ങളുടെ യും അമ്മന്‍കുടുങ്ങളുടെയും അകമ്പടിയോടെ ഞര്‍ക്കലക്കാവ് ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ എത്തി തിരികെ കൂരം തൂക്ക് ക്ഷേത്രത്തിലല്‍ സമാപി ച്ചു.

തുടര്‍ന്ന് കാവടി ഘോഷയാത്രക്ക് ക്ഷേത്രത്തില്‍ വരവേല്‍പും അഭിഷേക വും നടത്തി. തുടര്‍ന്ന് പ്രസാദമൂട്ടും നടത്തി. ക്ഷേത്രം തന്ത്രി പാലാ മോഹന ന്‍ തന്ത്രിയുടെയും മേല്‍ശാന്തി പൂജാരത്നം പി.ആര്‍. മഹേശ്വരന്‍ ശാന്തിക ളുടെയും മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.