ജാർഖണ്ഡിൽ നടക്കുന്ന അഖിലേന്ത്യാ അണ്ടർ 21വോളിബോൾ മത്സരത്തിൽ പങ്കെടു ക്കുന്നതിന് കേരള ടീമിൽ സെലക്ഷൻ ലഭിച്ച പട്ടിമറ്റം സ്വദേശി മാഹീൻ അഷറഫി നെ യൂത്ത് കോൺഗ്രസ്‌ മേഖലാ കമ്മിറ്റി അഭിനന്ദിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി പി.എ.ഷെമീർ  മാഹീൻ അഷറഫിന് ഉപഹാരം നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ. എസ്. ഷിനാസ്, താഹ ജലാൽ, അഷ്ഫാക്ക് റെഷീദ്, സിറാജ് തേനമാക്കൽ, ഷെഫിൻ നൂറുദീൻ എന്നിവർ പങ്കെടുത്തു.