കാ​ഞ്ഞി​ര​പ്പ​ള്ളി: വോ​ളി​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ 15 വ​രെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ന​ട​ത്തു​ന്ന 38ാമ​ത് അ​ണ്ട​ര്‍ 21 ദേ​ശീ​യ യൂ​ത്ത് വോ​ളി​ബോ​ള്‍ ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​നു വേ​ണ്ടി ക​ളി​ക്കാ​ന്‍ മാ​ഹി​ന്‍ അ​ഷ്‌​റ​ഫും. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റം മ​ടു​ക്കോ​ലി​പ്പ​റ​മ്പി​ല്‍ എം.​എ. അ​ഷ്‌​റ​ഫ് – ഷാ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നും അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ ബി​എ ഇ​ക്ക​ണോ​മി​ക​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ മാ​ഹി​ന്‍ അ​ഷ്‌​റ​ഫാ​ണ് കേ​ര​ള ടീ​മി​ലേ​ക്കു വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ന​ട​ന്ന 37ാമ​ത് ദേ​ശീ​യ യൂ​ത്ത് വോ​ളി​ബോ​ള്‍ ചാം​പ്യ​ന്‍​ഷി​പ്പി​ലും മാ​ഹി​ന്‍ കേ​ര​ള ടീ​മി​ല്‍ ക​ളി​ച്ചി​രു​ന്നു. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ​രി​ശീ​ല​ക​ന്‍ ജോ​ബി തോ​മ​സി​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ലി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട് പ​രി​ശീ​ല​ന​ത്തി​ലാ​ണ്. എ​ട്ടാം ക്ലാ​സ് മു​ത​ല്‍ സ്‌​കൂ​ള്‍ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു. വ​ട​വാ​തൂ​ര്‍ ഗി​രി​ദീ​പം സ്‌​കൂ​ളി​ല്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കെ സം​സ്ഥാ​ന സ്‌​കൂ​ള്‍ ത​ല മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​നു വേ​ണ്ടി ക​ളി​ച്ചി​രു​ന്നു. ഐ​ഷ, ആ​ജ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.