മണിമല : സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ടു കൊല്ലപ്പെട്ട ആദിവാസി യുവാവാ യ മധുവിനോടുള്ള സ്‌നേഹ സൂചകമായി പ്രതിഷേധ റാലി മണിമല ഫോറോന പള്ളിയി ലേയും സെന്റ് ബേസില്‍ പള്ളിയിലേയും യുവജനങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി.തങ്ങളുടെ പ്രതിഷേധസൂചമായി ശവപെട്ടിയും ചുമന്നു കൊണ്ടാണ് അവര്‍ റാലി മുന്‍പോട്ട് നയിച്ചത്.

മണിമല ഹോളി ഫോറോനയില്‍ നിന്നു ആരംഭിച്ചു മണിമല കവലയിലൂടെ മൂങ്ങാനി ചുറ്റി സെന്റ് ബേസില്‍ പള്ളിയുടെ കുരിശടിയില്‍ കരുണ കൊന്തയോടു കൂടിയായിരു ന്നു റാലിയുടെ സമാപനം.സമാപനത്തില്‍ ഹോളി മെയ്ജൈ ഫോറോന പള്ളി വികാരി റെവ.ഫാ.ജോര്‍ജ് കൊച്ചുപറമ്പില്‍,യുവദീപ്തി മണിമല ഫോറോന ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് മീനത്തേരില്‍,സെന്റ് ബേസില്‍ ഇടവക വികാരി റെവ.ഫാ.ജോണ്‍ വി തടത്തേല്‍ എന്നിവര്‍ സംസാരിച്ചു.

യുവദീപ്തി ഹോളി മെയ്ജൈ യൂണിറ്റ് പ്രസിഡന്റ് ടോണി വര്‍ഗീസ് സെന്റ് ബേസില്‍ യൂണിറ്റ് പ്രസിഡന്റ് ജയ്‌സ്‌മോന്‍ എന്നിവര്‍ റാലിക്കു നേതൃത്വം നല്‍കി.