പൊൻകുന്നത്ത് ദിവസങ്ങളായി ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന ലോറി മാറ്റാനുള്ള നട പടി സ്വീകരിക്കണമെന്ന് ബിജെപി നിയോജകമണ്ഡലം സെക്രട്ടറി ജി. ഹരിലാൽ ആ വശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പൊൻകുന്നം വെയർ ഹൗസിലേക്ക് സാധനങ്ങളുമായി വന്ന ലോറി തകരാറിൽ ആയതിനെ തുടർന്ന് പൊൻകുന്നത് ഗതാഗതം മണിക്കൂറുക ളോളം തടസ്സപ്പെട്ടിരുന്നു. ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങളാണ് ദേശീയപാത യിൽ ബ്ലോക്കിൽ അകപ്പെട്ടത്.
എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും തകരാറിലായ ലോറി മാറ്റാൻ അധികാരികൾ ത യ്യാറായിട്ടില്ല. പൊൻകുന്നം ബസ്സ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനു സ മീപമയാണ് വാഹനം മാറ്റി പാർക്ക് ചെയ്തിരിക്കുന്നത്. ഇത് വീണ്ടും വലിയ ഗതാഗത കുരുക്കാണ് നഗരത്തിൽ സൃഷ്ടിക്കുന്നത്. ലോഡ് മറ്റൊരു വാഹനത്തിലേക്ക് മാറ്റി ലോ റി മാറ്റാനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്നാണ് ബിജെ പി ആവശ്യം.