പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആന്റോ ആന്റ ണി എം.പി നേതൃത്വം കൊടുക്കുന്ന യു.ഡി.എഫ് ലോങ്ങ് മാർച്ച് വെള്ളിയാഴ്ച്ച നടക്കും. കാഞ്ഞിരപ്പള്ളി മുതൽ ഈരാറ്റുപേട്ട വരെയാണ് ലോങ്ങ് മാർച്ച്. വെള്ളിയാഴ്ച്ച ഉച്ചക ഴിഞ്ഞ് 2.30 ന് മാർച്ച് ആരംഭിക്കും. മാർച്ചിന് മുന്നോടിയായി പൊതു സമ്മേളനം 1.30 ന് പേട്ട ക്കവലയിൽ തുടങ്ങും. ഡോ.എൻ ജയരാജ് എം എൽ.എയുടെ അധ്യക്ഷതയിൽ ചേ രുന്ന പൊതുസമ്മേളനത്തിൽ ഇമാം കൗൺസിൽ ചെയർമാൻ കെ.എം മുഹമ്മദ് നദീർ മൗ ലവി ആമുഖ പ്രഭാഷണം നടത്തും. ലോങ്ങ് മാർച്ച് വൻ വിജയമാക്കുന്നതിന് മുഴുവൻ ജനാധി പത്യ വിശ്വാസികളുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടാകണമെന്ന് യു ഡി എഫ് കാഞ്ഞിരപ്പള്ളി മണ്ഡലം നേതൃയോഗം അഭ്യർത്ഥിച്ചു.

മണ്ഡലം ചെയർമാൻ സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗ ത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി റോണി.കെ ബേബി, പി.എ ഷെമീർ, അബ്ദുൾ കരീം മുസ്സലിയാർ, യു.ഡി.എഫ് മണ്ഡലം കൺവീനർ ജോബ്.കെ.വെട്ടം, സെക്രട്ടറി റഹ്മത്തുള്ള കോട്ട വാതിൽക്കൽ, യു.ഡി.എഫ് നേതാക്കളായ അഡ്വ. പി ജീരാജ്, സുനിൽ സീബ്ലൂ, സു നിൽ തേനംമ്മാക്കൽ, നെസീമ ഹാരിസ്, എം.കെ ഷെമീർ, പി.പി.എ സലാം പാറയ്ക്കൽ, ബിനു കുന്നുംപുറം, മാത്യു കുളങ്ങര, സിബു ദേവസ്യ, കെ.കുഞ്ഞുമോൻ, ബിജു ചക്കാല , ഷെജി പാറയ്ക്കൽ, കെ.എൻ നൈസാം, രാജു തേക്കുംതോട്ടം, അൻവർഷാ  കോനാട്ടുപ റമ്പിൽ, അസി പുതുപ്പറമ്പിൽ, ബിജു പത്യാല, ഫസിലി കോട്ടവാതിൽക്കൽ, സജി ഇല്ല ത്തുപറമ്പിൽ, ഷാജി ആനിത്തോട്ടം, സാബു കാളാന്തറ, ബെന്നി കുന്നേൽ, കെ ബി സാബു, ബാബു മാളികേക്കൽ എന്നിവർ പ്രസംഗിച്ചു.