പ​തി​നേ​ഴാം ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു.ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ര​ള​ത്തി​ൽ ഏ​പ്രി​ൽ 23 ന് ​ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ര​ള​ത്തി​ലെ 20 സീ​റ്റു​ക​ളി​ലേ​ക്കും ഒ​റ്റ​ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ഡ​ൽ​ഹി​യി​ൽ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സു​നി​ൽ അ​റോ​റ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്.മെ​യ് 23 ന് ​ആ​ണ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​തോ​ടെ വി​ജ​യി​ക​ളെ അ​റി​യാ​ൻ കേ​ര​ള​ത്തി​നു ഒ​രു മാ​സ​ത്തോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. വി​വി​പാ​റ്റ് സം​വി​ധാ​ന​ത്തി​ലാ​യി​രി​ക്കും കേ​ര​ള​ത്തി​ലും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​ന്നു.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ര​ള​ത്തി​ൽ ഏ​പ്രി​ൽ 23 ന് ​ന​ട​ക്കും.തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ര​ള​ത്തി​ലെ 20 സീ​റ്റു​ക​ളി​ലേ​ക്കും ഒ​റ്റ​ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ഡ​ൽ​ഹി​യി​ൽ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സു​നി​ൽ അ​റോ​റ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. ഏ​ഴ് ഘ​ട്ട​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ്. പ​രീ​ക്ഷാ​ക്കാ​ലം ഒ​ഴി​വാ​ക്കി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തികൾ പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്.ഏ​പ്രി​ൽ 11നാ​ണ് ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പ്. 20 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 91 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.ഏ​പ്രി​ൽ 18ന് ​ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പ്. 13 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 97 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് നടക്കുന്നത്.

ഏ​പ്രി​ൽ 23ന് 115 ​സീ​റ്റു​ക​ളി​ലേ​ക്കാ​ണ് മൂ​ന്നാം ഘ​ട്ടത്തിൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.ഏ​പ്രി​ൽ 29നാ​ണ് നാ​ലാം ഘ​ട്ട വോ​ട്ടെ​ടു​പ്പ്. ഒ​ൻ​പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ 71 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് നാ​ലാം ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.മേ​യ് ആ​റി​നാ​ണ് അ​ഞ്ചാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 51 സീ​റ്റു​ക​ളി​ലാ​ണ് മേ​യ് ആ​റി​ന് വോ​ട്ടെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.മേ​യ് 12നു ​ന​ട​ക്കു​ന്ന ആ​റാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 54 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.മേ​യ് 19നാ​ണ് ഏ​ഴാം ഘ​ട്ട വോ​ട്ടെ​ടു​പ്പ്. എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ 59 സീ​റ്റു​ക​ളി​ലാ​ണ് മേ​യ് 19ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മേയ് 23നാണ് വോട്ടെണ്ണൽ.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ രാ​ജ്യ​ത്ത് പെരുമാറ്റച​ട്ടം നി​ല​വി​ൽ വ​ന്നു…

ക്രി​മി​ന​ൽ കേ​സു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​വും ഏ​ർ​പ്പെ​ടു​ത്തി. ക്രി​മി​ന​ൽ കേ​സു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ കേ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ പ​ത്ര​പ​ര​സ്യം ന​ൽ​കി ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്ന​തും ക​മ്മീ​ഷ​ൻ വി​ല​ക്കി.ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ വോ​ട്ടിം​ഗ് മെ​ഷീ​നും ഇ​വി​എം സം​വി​ധാ​ന​ത്തി​ൽ വി​വി​പാ​റ്റ് ഒ​രു​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ഹ്ന​ത്തോ​ടൊ​പ്പം ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തും. വോ​ട്ട് ചെ​യ്യാ​ൻ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും നി​ർ​ബ​ന്ധ​മാ​ക്കി. 90 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഇ​തി​ൽ 8.4 കോ​ടി പു​തി​യ വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. പു​തി​യ വോ​ട്ട​ർ​മാ​ർ​ക്കാ​യി ടോ​ൾ ഫ്രീ ​ന​ന്പ​രും ഏ​ർ​പ്പെ​ടു​ത്തി. 1950 ആ​ണ് ടോ​ൾ ഫ്രീ ​ന​ന്പ​ർ. പ​ത്ത് ല​ക്ഷം പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് വോ​ട്ടെ​ടു​പ്പി​നാ​യി ഒ​രു​ക്കു​ന്ന​ത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.തെരഞ്ഞെടുപ്പ് പ്ര ഖ്യാപിച്ചതിന് ശേഷം സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ചെയ്യേ ണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ പട്ടികയാണ് മാതൃകാ പെരുമാറ്റച്ചട്ടം. തെര ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന നിമിഷം മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വ രും. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് വരെ, അതായത് ഫലം പ്രഖ്യാപിക്കുന്ന തുവരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുകയും ചെയ്യും.

പാലിക്കേണ്ട മര്യാദകളും നിയന്ത്രണങ്ങളുമാണ് മാതൃകാ പെരുമാറ്റച്ചട്ടം. പ്രസംഗങ്ങളിലും പ്രസ്താവനകളിലും പാലിക്കേണ്ട നിയന്ത്രണങ്ങൾ, തെരഞ്ഞെടുപ്പ് പ്രകടനപത്രിക, പ്രചാരണ ഉപാധികൾ, റാലികൾ, പൊതുസമ്മേളനങ്ങൾ എന്നിവയിൽ പാലിക്കേണ്ട മര്യാദകൾ എന്നിവ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുന്നു.

വിദ്വേഷ പ്രസ്താവനകൾ നടത്തുന്നതും വോട്ടർമാരെ നിയമവിരുദ്ധമായി സ്വാധീനിക്കു ന്നതുമെല്ലാം മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തി ന് ശേഷം നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിൽ നിന്ന് മാതൃകാ പെരുമാറ്റച്ച ട്ടം സർക്കാരുകളെ വിലക്കുന്നു.

1960ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. തുടർന്നുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മാതൃകാ പെരുമാറ്റച്ചട്ടം പാലിച്ചുപോന്നു. 1979ൽ അധികാരത്തിലിരിക്കുന്ന പാർട്ടി തെരഞ്ഞെടുപ്പിനെ സ്വാധീനി ക്കാതിരിക്കാനുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം വികസിപ്പിച്ചു.സാമൂഹ്യ മാധ്യമങ്ങൾ വഴി രാഷ്ട്രീയ പരസ്യങ്ങൾ നൽ കരുത് എന്ന നിർദ്ദേശം ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. സാമൂഹ്യ മാധ്യമ പ്ലാറ്റ്‍ഫോമുകൾക്കും ഗൂഗിളിനും രാഷ്ട്രീയ പരസ്യങ്ങൾ കണ്ടെത്തി തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

മാതൃകാ പെരുമാറ്റച്ചട്ടത്തിലെ ചില പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സർക്കാരുകൾ തൊഴിൽ നിയമനങ്ങ ൾ നടത്താൻ പാടില്ല.റോഡുകൾ, കുടിവെള്ള പദ്ധതികൾ തുടങ്ങിയ നിർമ്മാണ പദ്ധതിക ൾ, ക്ഷേമപദ്ധതികൾ എന്നിവ ഉദ്ഘാടനം ചെയ്യരുത്.പുതിയ പദ്ധതികളുടെ നിർമ്മാ ണോത്ഘാടനം നടത്തരുത്.സ്ഥാനാർത്ഥികളും അവരുടെ പ്രചാരകരും എതിർ സ്ഥാനാർ ത്ഥികളും സ്വൈര്യ ജീവിതത്തെ മാനിക്കണം. എതിരാളികളെ ശല്യപ്പെടുത്തുംവിധം അവ രുടെ വീടുകൾക്ക് മുമ്പിൽ റാലികളോ പ്രകടനങ്ങളോ നടത്തരുത്.

തെരഞ്ഞെടുപ്പ് റാലികളും പ്രകടനങ്ങളും ഗതാഗതം തടസപ്പെടുത്തരുത്.
വോട്ടർമാരെ മദ്യമോ പണമോ നൽകി സ്വാധീനിക്കരുത്
പൊതു സമ്മേലന സ്ഥലങ്ങൾ, ഹെലി പാഡുകൾ, സർക്കാർ അതിഥി മന്ദിരങ്ങൾ, തുടങ്ങിയവ എല്ലാ സ്ഥാനാർത്ഥികൾക്കും ഒരുപോലെ ഉപയോഗിക്കാൻ അവലസരമുണ്ടാകണം.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി എല്ലാ പാർട്ടികളും സ്ഥാനാർത്ഥികളും പൂർണ്ണമായി സഹകരിക്കണം.
വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിന് സമീപം തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ സ്ഥാപിക്കരുത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പാസ് ഇല്ലാതെ പോളിംഗ് ബൂത്തിൽ പ്രവേശിക്കരുത്.