ഒത്തൊരുമ കൊണ്ടും പരസ്പര സഹായം കൊണ്ടും ലോക്ഡൗൺ കാലത്തെ പ്രതിസന്ധി കളെ മറികടക്കുകയാണ് നാടൊന്നാകെ.രാഷ്ട്രീയക്കാരെന്നോ പോലീസെന്നോ വ്യത്യാസമി ല്ലാതെ എല്ലാവരും സഹായങ്ങൾക്കായി മുന്നിട്ടിറങ്ങിയിരിക്കുന്നു.
കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ 50 ഓളം നിർധന കുടുംബങ്ങ ളിലാണ് സഹായമെത്തിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്നവരും, നിർധനരും, നിരാലംബരുമാ യവരുടെ വീടുകളിലാണ് പലചരക്കും പലവ്യജ്ഞന സാധനങ്ങളും അടക്കം 16 ഇനങ്ങൾ ഉൾക്കൊള്ളുന്ന കിറ്റുകൾ എത്തിച്ച് നൽകിയത്.1200 രൂപയുടെ സാധനങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരുന്നത്.ഈ ലോക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യമാണ് സഹായമെത്തിച്ച് നൽകിയതിന് പിന്നിലെന്ന് കാഞ്ഞിരപ്പള്ളി എസ്. ഐ ടി.ഡി മുകേഷ് പറഞ്ഞു.
ജനമൈത്രി ബീറ്റ് ഓഫീസർ രാജു സി. ജി, ജനമൈത്രി സമിതിയംഗം ഷിബു കാഞ്ഞിരപ്പ ള്ളി എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.സി.പി.ഐ(എം) പതിമൂന്നാം വാ ർഡ് കമ്മറ്റിയുടെ നേതൃത്വത്തിലും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പച്ച ക്കറി, പലവ്യഞ്ജനങ്ങൾ, അരി തുടങ്ങിയവ ഉൾപ്പെടുന്ന കിറ്റാണ് വിതരണം ചെയ്തത്.
. കുറുങ്കണി പ്രദേശത്തെ 60 ഓളം കുടുംബങ്ങളിലാണ് ഒരാഴ്ചത്തെ ചെലവിനുള്ള എല്ലാ ഭക്ഷ്യവസ്തുക്കളുമടങ്ങിയ കിറ്റ് എത്തിച്ച് നൽകിയത് നേരത്തെ 150 ഓളം വീടുകളിൽ വാർഡുമെമ്പർ കൂടിയായ സുരേന്ദ്രൻ കാലായിലിൻ്റെ നേതൃത്വത്തിൽ കിറ്റ് എത്തിച്ചിരു ന്നു.
കിറ്റിൻ്റെ വിതരേണോദ്ഘാടനം സി.പി.ഐ(എം)  ജില്ലാ കമ്മിറ്റിയംഗം പി.എൻ പ്രഭാ കരൻ വാർഡ് മെമ്പർ സുരേന്ദ്രൻ കാലായിലിന് നൽകി കൊണ്ട്  നിർവ്വഹിച്ചു. കെ.ആർ തങ്കപ്പൻ ,പി.ജി. പ്രസാദ്, ശ്യാംകുമാർ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.