കാഞ്ഞിരപ്പള്ളിയിലെ ലോക്ഡൗൺ : കടകൾ തുറന്ന് നൽകണമെന്നാവിശ്യപ്പെട്ട് പ്രതി ഷേധവുമായി വ്യാപാരികള്‍ രംഗത്ത്. കാഞ്ഞിരപ്പള്ളി ടൗൺ ഉൾപ്പെടുന്ന ആറാം വാ ർഡിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാൽ വ്യാപാര സ്ഥാപനങൾ തുറ ന്ന് നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ പഞ്ചായത്തിൽ. ചർച്ച നടത്തി തീരുമാന മെടുക്കാമെന്ന് പഞ്ചായത്ത്.കൂടുതൽ ആളുകൾ ടൗണിലേക്ക് എത്തുന്നത് എത്തുന്നത് തടയുവാൻ ഫലപ്രദമായ മാർഗം സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

തുടർച്ചയായി കടകൾ അടച്ചിടുന്നത് മൂലം ആത്മഹത്യയുടെ വക്കിലാണ് വ്യാപാരിക ളിൽ പലരുമെന്ന് ഇവർ പറയുന്നു. ഇതിന്റെ ഭാഗമായി പ്രസിഡന്റിന്റെ നേതൃ ത്വ ത്തിൽ പഞ്ചായത്തിൽ അടിയന്തിര യോഗം ചേരുകയാണ്.. ഡോ.എൻ ജയരാജിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറെ കണ്ട് നിവേദനം നൽകിയിരുന്നു.