ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കുമെന്നും കടകളൊന്നും തുറക്കരു തെന്നും ആരും നിരത്തിലിറങ്ങരുതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ശനിയാഴ്ചയാണ് പ്രഖ്യാ പിച്ചതെങ്കിലും മതിയായ മുന്നൊരുക്കത്തിന് സമയം കിട്ടിയില്ലെന്ന കാരണത്താല്‍ കഴി ഞ്ഞ ഞായറാഴ്ച ലോക്ഡൗണ്‍ പൂര്‍ണതോതില്‍ നടപ്പാക്കിയിരുന്നില്ല.

ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കുന്ന ആദ്യ ഞായറാണ് നാളെ.  കര്‍ശന നിയന്ത്രണങ്ങളാണ് മുഖ്യമന്ത്രി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നാളത്തെ നിയന്ത്രണങ്ങള്‍ ഇങ്ങനെ!

അവശ്യ സാധനങ്ങള്‍, ആശുപത്രി, പാല്‍ വിതരണം, പാല്‍ സംഭരണം, ലാബ്, മെഡിക്കല്‍ സ്റ്റോറുകള്‍,ആരോഗ്യവകുപ്പ്,കോവിഡ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തി ക്കാനാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനു വാദമുണ്ടാകും. എന്നാല്‍ ടേക്ക്എവേ സര്‍വീസ് കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിക്കാനുള്ള അനുമതിയുള്ളു.

മെഡിക്കല്‍ ആവശ്യത്തിനു പുറത്തിറങ്ങാം. അതുപോലെ കോവിഡ് പ്രതിരോധവുമാ യി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുറ ത്തിറങ്ങുന്നതിന് തടസമില്ല.അതു പോലെ സന്നദ്ധ പ്രവര്‍ത്തകര്‍, മറ്റ് അനുവദനീയമായ കാര്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കും പുറത്തിറങ്ങുന്നതിനും സഞ്ചരിക്കു ന്നതിനും അനുമതിയുണ്ട്. എന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ ജില്ലാ ഭര ണകൂടത്തിന്റെയും പോലീസിന്റെയും പാസ് വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.