ലോക്ക് ഡൗണ്‍ പലര്‍ക്കും പുതിയ അനുഭവമാണ് നല്‍കുന്നത്. ഈച്ചയും കൊതുകുമായി കിടന മാലിന്യ കൂമ്പാരം പൂന്തൊട്ടമാക്കി മാറ്റിയിരിക്കുകയാണ് ഈ യുവാവ്. ഒപ്പം മീൻ കുളവും ഊഞ്ഞാലും ഏറുമാടവും കൃഷിയിടവും ഒരുക്കി പഴയ ഇഷ്ടങ്ങളിലേക്ക് മടങ്ങുകയാണ് കാഞ്ഞിരപ്പള്ളി   സ്വദേശി ചെമ്പകത്തുങ്കല്‍ അരുണ്‍ലാലും കുടുംബവും
ലോക്ക് ഡൗൺ പലർക്കും പുതിയ പുതിയ അനുവങ്ങളാണ് പലർക്കും നൽകുന്നത്. വര്‍ ഷങ്ങളായി മാലിന്യകേന്ദ്രമായിരുന്ന പറമ്പില്‍ പൂന്തോട്ടവും കൃഷിയും ഇറക്കി ലോക്ക് ഡൗണിന്റെ വിരസത അകറ്റുകയാണ്   സെക്രട്ടറിയേറ്റിലേ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റി ല്‍ ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ചെമ്പെകത്തുങ്കൽ അരുണ്‍. പറമ്പിലെ മാ ലിന്യ കൂമ്പാരം വീട്ടുകാരോട് സഹകരണത്തോടെയാണ് അരുൺ, പൂന്തോട്ടവും മീന്‍കു ളവും ഏറുമാടവും ഊഞ്ഞാലും ഒരുക്കി ചെറിയ പാടിയായി ഒറുക്കിയിരിക്കുന്നത്. വൈകുന്നേരങ്ങളിലെ സായാഹ്നം ഇപ്പോള്‍ ഇവിടെയാണ് ഈ കുടുംബം ചെലവഴിക്കുന്നത്.
എട്ടു ദിവസത്തെ പ്രയ്തനം കൊണ്ടാണ് ഇവിടെ പാടിയായി ഒരുക്കിയത്. പത്തുമണി പൂവിന്റെ നിരവധി വകഭേദങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. പറമ്പില്‍ പാഴ് വസ്തുക്കളായി കിടന്ന പ്ലാസ്റ്റിക് കുപ്പികളും പൊട്ടിയ കുപ്പികളും ജാറുകളുമെല്ലാം കൊണ്ട് പൂന്തോട്ടത്തെ മനോഹരമാക്കി തീര്‍ത്തു. ഇതോടൊപ്പം കപ്പ, ചേന, കാച്ചില്‍ തുടങ്ങിയ വിഷമില്ലാത്ത പച്ചക്കറികളും അരുണിന്റെ വീട്ടുവളപ്പിലുണ്ട്. ഇങ്ങനെ പുതിയ കാര്യങ്ങള്‍ പഠിക്കാനും പഴയ ഇഷ്ടങ്ങളിലേക്ക് മടങ്ങിപോകാനും സമയം കണ്ടെത്തുകയാണ് ഇദ്ദേഹം.ലോക്ക് ഡൗണിനേ ഇങ്ങനെയും വിനിയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് അരുൺ.