പള്ളിക്കത്തോട് പഞ്ചായത്ത്‌ പ്രദേശത്ത്‌ ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും (30, 1 തീയതി കളിൽ) സമ്പൂർണ ലോക്ക് ഡൌൺ. മെഡിക്കൽ സ്റ്റോർ, സർക്കാർ ഓഫീസുകൾ ഒഴികെ എല്ലാ കടകളും സമ്പൂർണ  അടവായിരിക്കും.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പൊൻകുന്നം അരവിന്ദ ( KVMS ) ആശുപത്രി യിലെ ജീവനക്കാരിയുടെ കുടുംബത്തിലെ നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച തോടെയാണ് പള്ളിക്കത്തോട് പഞ്ചായത്തിൽ രണ്ടു ദിവസം സമ്പൂർണ ലോക് ഡൗൺ പ്ര ഖ്യാപിച്ചത്. ഇവരുടെ ഭര്‍ത്താവ്(37), ആറും മൂന്നും വയസുള്ള പെണ്‍കുട്ടികള്‍, ഭര്‍തൃ മാതാവ്(67) എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ ഇവരുടെ കുടുംബത്തിലെ രോഗബാധിതരുടെ എണ്ണം ആറായി. യുവതിയുടെ ഭര്‍തൃപിതാവിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ യിലാണ്.
അവരിൽ ആദ്യം കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഭർതൃപിതാവിന് എവിടെ നിന്നാണ് രോ ഗം പകർന്നതെന്ന് ഇനിയും കണ്ടെത്തുവാൻ സാധിച്ചിട്ടില്ല എന്നത് നാട്ടിൽ പരിഭ്രാന്തി ഉ ണ്ടാക്കിയിട്ടുണ്ട് .അവരുടെ താമസ സ്ഥലമായ പള്ളിക്കത്തോട്  എട്ടാം വാർഡ് ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചു.അരവിന്ദ ആശുപത്രിയിലെ ജീവനക്കാരിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ 150 പേരെ കൂടി  നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യവകുപ്പ് അ ധികൃതർ അറിയിച്ചു.   ആകെ 193 ആൾക്കാരാണിപ്പോൾ പ്രാഥമിക, രണ്ടാംഘട്ട സമ്പർ ക്ക പട്ടികയിലുള്ളത്.