രാജ്യത്ത് കൊറോണവവൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നാലാം ഘടത്തിലേക്ക് കടക്കുമെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അത് ഇ തുവരെയുള്ള മൂന്ന് ഘട്ട ലോക്ക്ഡൗണിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് പ്രധാ നമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് അറിയിച്ചിരിക്കുന്നത്.

പൂർണ്ണമായും പുതിയ രൂപത്തിലും പുതിയ നിയമത്തിലുമായിരിക്കും നാലാംഘട്ട ലോ ക്ക്ഡൗൺ വരിക. സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി കൂടി യാകും അത്’ പ്രധാനമന്ത്രി അറിയിച്ചു. മെയ് 18-ന് മുമ്പായി അതിന്റെ വിശദാംശങ്ങൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മെയ് 17-നാണ് അവസാനിക്കുക.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ലോ ക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. ആറ് സംസ്ഥാനങ്ങൾ ലോക്ക്ഡൗ ൺ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചപ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്നാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്.

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്ര ധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടി സ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ധീരമായ പരിഷ്കരണ നടപ ടികൾ ആവശ്യമാണ്. വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകളില്‍ വൻ ചലനമുണ്ടാ കും. ആഗോള വിപണന ശൃംഖലയില്‍ കടുത്ത മത്സരത്തിന് പദ്ധതി രാജ്യത്തെ സജ്ജമാ ക്കും. ഭൂമി, തൊഴിൽ, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമാ കും. തൊഴിലാളികൾക്കും കർഷകർക്കും ഇടത്തരക്കാർക്കുമെല്ലാം പദ്ധതിയിലൂടെ നേ ട്ടമുണ്ടാകും. ഇതിന്റെ വിശദാംശങ്ങൾ നാളെ മുതൽ ധനമന്ത്രി പ്രഖ്യാപിക്കും.

കോവിഡ് പോരാട്ടത്തില്‍ നാം തോല്‍ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊ റോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭി സംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മനുഷ്യരാ ശിയിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്. നാല് മാസ മായി രാജ്യം കോവിഡുമായി യുദ്ധം ചെയ്യുന്നു. ഇങ്ങനെ ഒരു സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. ഒരൊറ്റ വൈറസ് ജനജീവിതത്തിന്റെ താളം തെറ്റിച്ചു.