കോവിഡ് ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തു പൊതുഗ താഗതം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കാറില്‍ ഡ്രൈ വറല്ലാതെ രണ്ടു പേര്‍ക്കു മാത്രം സഞ്ചരിക്കാം. കണ്ടെയ്ന്‍മെന്റ് സോണി ല്‍ ഇതും അനുവദിക്കില്ല. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം. അത്യാ വശ്യ യാത്രകള്‍ക്കു കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവുണ്ടാകും. ആളുകള്‍ കൂടിച്ചേരാന്‍ പാടില്ല. തിയറ്റര്‍, ആരാധനാലയ ങ്ങള്‍ എന്നിവിടങ്ങളിലെ നിയന്ത്രണം തുടരും. ആളുകള്‍ കൂടിച്ചേരുന്ന പ രിപാടികള്‍ വേണ്ടെന്നു വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കു ഹോട്‌സ്‌പോട്ടുകളില്‍ ഒഴികെ അന്തര്‍ജില്ലാ യാത്രയ്ക്ക് അനുമതി നല്‍കും. സ്വകാര്യ വാഹനത്തില്‍ ഡ്രൈ വറും രണ്ടു യാത്രക്കാരും മാത്രമേ ഉണ്ടാകാവൂ. മദ്യശാലകള്‍ തുറക്കില്ല. മാളുകള്‍, ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോ പ്പുകള്‍ തുടങ്ങിയവ പ്രവര്‍ത്തി ക്കില്ല. ബാര്‍ബര്‍മാര്‍ക്കു വീടുകളില്‍ പോയി ജോലി ചെ യ്യാം.വിവാഹം,മരണാനന്തര ചടങ്ങുകളില്‍ 20 പേരെ മാത്രമേ അനുവദിക്കൂ.വിദ്യാഭ്യാ സ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷയ്ക്കായി നിബന്ധനകള്‍ പാലിച്ചു തുറക്കാം. ഞായ റാഴ്ച പൂര്‍ണ ഒഴിവുദിവസമായിരിക്കും. കടകളും ഓഫിസു കളും തുറക്കാന്‍ പാടില്ല. വാഹനം പുറത്തിറക്കരുത്. ഈ ഞായറാഴ്ച (മേയ് 3) അതു പൂര്‍ണമായി നടപ്പിലാക്കി ല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ ഈ നിയന്ത്രണം ഉണ്ടാകും. അവശ്യ സര്‍വീ സല്ലാത്ത സ ര്‍ക്കാര്‍ ഓഫിസുകള്‍ നിലവിലെ രീതിയില്‍ പ്രവര്‍ത്തിക്കാം. ഗ്രീ ന്‍ സോണില്‍ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ കടകള്‍ തുറക്കാം. ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി ബാധ കമായിരിക്കും. ഗ്രീന്‍ സോണില്‍ സേവ ന മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് 50% ജീവനക്കാ രുമായി പ്രവര്‍ത്തിക്കാം. ഹോട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലിനും റസ്റ്ററ ന്റിനും പാ ഴ്‌സല്‍ നല്‍കാം. അവര്‍ക്ക് ഇപ്പോഴുള്ള അതേ സമയക്രമം. ഷോപ്പ് ആന്‍ഡ് എക്സ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ക്ക് നിലവിലെ സ്ഥിതി തുടരാം.

ഒന്നിലധികം നില ഇല്ലാത്ത ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ക്ക് അഞ്ചില്‍ താഴെ ജീവനക്കാരുമാ യി തുറന്നു പ്രവര്‍ത്തിക്കാം. ഇത് ഗ്രീന്‍, ഓറഞ്ച് സോണില്‍ മാത്രമാണ് ബാധകമായിരി ക്കുക. ഗ്രീന്‍, ഓറഞ്ച് സോണില്‍ ടാക്‌സി, ഊബര്‍ ടാക്‌സി എന്നിവ അനുവദിക്കും. ശനി യാഴ്ച കേരളത്തില്‍ രണ്ടു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 499 ആയി. സംസ്ഥാനത്ത് പുതിയ ഹോട്‌സ്‌പോട്ടുകളില്ല. ഇപ്പോള്‍ 80 ഹോട്‌സ്‌പോട്ടുകളാണ് ഉള്ളത്.