മാര്‍ച്ച് 31 വരെ കേരളത്തില്‍ ലോക്ക് ഡൌണ്‍. സംസ്ഥാനത്തെ 14 ജില്ലകളും സന്പൂര്‍ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണ്‍ ഈ മാസം 31 വരെയാണ് ഉണ്ടാകുകയെന്നും സംസ്ഥാന അതിര്‍ത്തി കള്‍ അടയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊതു ഗതാഗതം ഉണ്ടാകി ല്ല.

സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കും.പെട്രോള്‍ പമ്പുകളും, ആശുപത്രിക ളും ഉണ്ടാകും.അവശ്യ സേവനത്തിന് മാത്രം പുറത്തിറങ്ങാം.സ്വകാര്യ വാ ഹനം അനുവദിക്കും.അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും.

റസ്റ്റോറന്റുകള്‍ അടയ്ക്കും, ഹോം ഡെലിവറി മാത്രം.ജില്ലകളില്‍ കൊവി ഡ് ആശുപത്രി തുടങ്ങും.മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള അവശ്യസാധന ങ്ങള്‍ വില്ക്കുന്ന ഷോപ്പുകള്‍ ഉള്‍പ്പെടെ രാവിലെ ഏഴു മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കും.


ആള്‍ക്കൂട്ടം അനുവദിക്കില്ല.എല്‍ പി ജിയ്ക്കും മുടക്കമുണ്ടാകില്ല.അത്യാ സാധാരണമായ പരീക്ഷണത്തെയാണ് നേരിടുന്നതെന്നും മുഖ്യമന്ത്രി
സര്‍ക്കാര്‍ ഒപ്പമല്ല മുന്നില്‍ തന്നെ ഉണ്ടാകും.ഇന്ന് രാത്രി തന്നെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ താമസസൗകര്യവും വൈദ്യപരിശോധനയും ഭക്ഷണവും. അവര്‍ക്ക് തൊഴിലില്ല എന്നുള്ളത് കൊണ്ട് ഇവിടെ കഷ്ടപ്പെടാന്‍ പാടില്ല. അവരുടെ കരാറുകാരേയും തൊഴിലുടമകളേയും എങ്ങനെ ഇതുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാന്‍ കഴിയുമെന്നത് ജില്ലാ അടിസ്ഥാനത്തില്‍ പരിശോധിക്കും.
ഒരോ ജില്ലയിലും കോവിഡ് ആസ്പത്രികള്‍.  വിശ്രമരഹിതമായി പ്രവര്‍ത്തിക്കുന്ന ആ രോഗ്യപ്രവര്‍ത്തകരുടെ സേവനം തുടര്‍ന്നും ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ട ആസ്പത്രിക ളുടെ അടുത്ത് തന്നെ താമസവും ഭക്ഷണവും ഉറപ്പ് വരുത്താന്‍ ശ്രമിക്കും.
ദിവസ വരുമാനക്കാർക്ക് അവശ്യ സാധനങ്ങൾ സൗജന്യമായി നൽകും. കറന്‍സി നോട്ടു കളും നാണയങ്ങളും അണുവിമുക്തമാക്കാന്‍ നടപടി.നിരീക്ഷണത്തില്‍ കഴിയുന്ന വ്യ ക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഭക്ഷണം വീട്ടില്‍ തന്നെ. (ആവശ്യമുള്ള കുടുംബങ്ങ ള്‍ക്ക്).മൈക്രോ ഫിനാന്‍സ് കളക്ഷന്‍ ഏജന്റുമാരുടെ കളക്ഷന്‍ എട്ടു മാസത്തേയ്ക്ക് നി  ര്‍ത്തണം.
മെഡിക്കല്‍ ഷോപ്പ് അടക്കം ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രം. മാധ്യമപ്രവര്‍ത്ത കര്‍ രോഗബാധ തടയാനുള്ള നടപടികള്‍ കൈക്കൊള്ളണം. മാധ്യമമേധാവികളുമായി നാ ളെ വീഡിയോ കോണ്‍ഫറന്‍സ്. മാളുകളിൽ സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിക്കാം. ആ ളുകളില്‍ കൂട്ടം കൂടാതിരിക്കാനുള്ള നടപടികള്‍ വേണം. ബാങ്കുകളുടെ പ്രവര്‍ത്തനം ര ണ്ടു മണി വരെ മാത്രം.