എരുമേലി : പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും വന്ന കാര്‍ പ്രധാന പാതയിലൂടെ വന്ന ബൈക്ക് യാത്രികനെ ഇടിച്ചു. അപകടത്തില്‍ കാല്‍മുട്ടുകള്‍ക്ക് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികന്‍ എരുമേലീ ശബരി ടൂറിസ്റ്റ് ഹോം ജീവനക്കാരന്‍ ജോയി (40) നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. കഴിഞ്ഞ ദിവസം രണ്ട് വ്യാപാരികള്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കടയുടെ മുന്നില്‍ ഉയരത്തിലായി റോഡില്‍ പോലിസ് നിരീക്ഷണത്തിനായി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. അപകടം ഈ ക്യാമറകളില്‍ തല്‍സമയം തന്നെ ലഭിച്ചത് ഏറെ സഹായകമായെന്ന് പോലിസ് പറഞ്ഞു.

പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും വന്ന കാറിന്റ്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടം സൃഷ്ടിച്ചതെന്ന് ക്യാമറയിലെ ദൃശ്യങ്ങള്‍ തെളിവാക്കി പോലിസ് പറഞ്ഞു. ജെ ഫോര്‍ എസ് സ്ഥാപനമാണ് ക്യാമറകള്‍ സൗജന്യ സേവനമായി സ്ഥാപിച്ചിരിക്കുന്നത്.