കോവിഡ് ബാധയെത്തുടർന്ന് ലോക്ഡൗൺ നീളുന്ന ഈ സാഹചര്യത്തിൽ മുണ്ടക്കയം ല യൺസ് ക്ലബ് സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങി.കലാദേവി നഗറി ൽ സി. ഐ ഷിബുകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.ലയൺസ് ക്ലബ് ഭാരവാഹി കളായ ഡോ.എൻ.എസ് ഷാജി,ഷാജി ഷാസ്‌,മനോജ് കൊല്ലംപറമ്പിൽ,അശോക് മത്തായി അലക്സാണ്ടർ,ജേക്കബ് കലൂർ,സേതു നടരാജൻ കലാദേവി സാംസ്കാരിക സമിതി പ്ര സി ഡണ്ട് രതീഷ് ചെമ്പകശ്ശേരിയിൽ,സെക്രട്ടറി സി.വി അനിൽകുമാർ എന്നിവർ പങ്കെടു ത്തു.

ഉപ്പു, അരിപ്പൊടി,എണ്ണ,കടല,പരിപ്പ്,പഞ്ചസാര,തേയില,കുളി സോപ്പ്,അലക്ക് സോപ്പ് എന്നിവ അടങ്ങിയ പലവ്യഞ്ജന കിറ്റ് ആണ് നൽകിയത്.കഴിഞ്ഞ രണ്ടു വർഷമായി 50 നിർധന  വൃക്കരോഗികൾക്ക് പ്രതിമാസം ഡയാലിസ് കിറ്റുകൾ സൗജന്യമായി മനോജ് കൊല്ലംപറമ്പിന്റെ  നേതൃത്വത്തിൽ മുണ്ടക്കയം ലയൺസ് നൽകി വരുന്നു.കൊറോണ രോഗത്തിന്റെ പ്രത്യേക സാഹചര്യത്തിൽ നിർധനരായ മറ്റ് രോഗികൾക്ക്കൂടി  ആവശ്യ മായ ജീവൻരക്ഷാ മരുന്നുകൾ ചാരിറ്റി കോർഡിനേറ്റർ ജേക്കബ് കലൂരിന്റെ  നേതൃത്വ ത്തിൽ ലയൺസ്‌ ക്ലബ്  നൽകുന്നുണ്ട്.

ഓട്ടിസം ബാധിച്ച പുലി കുന്നിലെ നിർദ്ധന ബാലനും, പ്ലാക്കപ്പടിയിലെ കാൻസർ രോഗി ക്കും കഴിഞ്ഞ ദിവസം മരുന്ന് വാങ്ങി നൽകിയിരുന്നു.കോവിഡ്  പ്രതിരോധത്തിന്റെ  ഭാഗമായി കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകളിലെ പഞ്ചായത്ത് പ്രദേശങ്ങൾ ലയൺ സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണു നാശിനി തളിച്ച് അണുവിമുക്തം ആക്കിയിരുന്നു, പൊതുജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ  പ്രതിരോധശക്തി  വർദ്ധിപ്പിക്കുവാൻ ഉതകുന്ന ഹോമിയോ ബൂസ്റ്റർ മെഡിസിൻ ലയൺ സ് ക്ലബ് വ്യാപകമായി വിതരണം ചെയ്തിരുന്നു.പലവ്യഞ്ജന കിറ്റ് വിതരണ കോഡി നേറ്റർ അശോക് മത്തായി അലക്സാണ്ടറുടെ  ചുമതലയിലാണ് പലവ്യഞ്ജന കിറ്റ് വിത രണം നടന്നു വരുന്നത്.