ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും പൊൻകുന്നം മിനിസിവിൽ സിവിൽ സ്റ്റേഷ നിൽ ലിഫ്റ്റുകൾ പ്രവർത്തിച്ച് തുടങ്ങിയില്ല. വൈദ്യുതി കണക്ഷൻ ലഭ്യമാകാത്തതാണ് കാരണം. ഏറെ നാളത്തെ അനിശ്വിതത്തിനൊടുവിൽ നിർമ്മാണം പൂർത്തിയാക്കിയ പൊൻകുന്നം മിനിസിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് ഇനിയും പ്രവർത്തിച്ച് തുടങ്ങിയില്ല. വൈദ്യുതി കണക്ഷൻ ലഭ്യമാകാത്തതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടി കാണിക്കുന്നത്.

ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽ നിന്നും അനുമതി ലഭിക്കാത്തതാണത്രേ ഇതിന് തട സം.ലിഫ്റ്റ് ഘടിപ്പിച്ചു കഴിഞ്ഞ് താൽക്കാലിക വൈദ്യുതി കണക്ഷനെടുത്താണ് നേരത്തെ ട്രയൽ റൺ നടത്തിയത്. ലിഫ്റ്റ് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാ ണന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിശദീകരണം. ഫയർ ആൻഡ് സേഫ്ടി, ലി ഫ്റ്റ് എന്നിവയുടെ കംപ്ലീഷൻ റിപ്പോർട്ട് കൊടുത്തതായും ഒരു മാസത്തിനുള്ളിൽ അനു മതി ലഭിക്കുമെന്നും ഇവർ പറയുന്നു. കഴിഞ്ഞ നവംബറിലാണ് 24 ലക്ഷം രൂപ ചെല വിൽ ലിഫ്റ്റിന്റെ നിർമ്മാണം മൾട്ടി നാഷണൽ കമ്പനിയുടെ നേതൃത്വത്തിൽ പൊൻകു ന്നം മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ചത്.

എന്നാൽ മറ്റ് വർക്കുകളുടെകുടിശിഖ തുകലഭിക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തുടക്കത്തിൽ തന്നെ കമ്പനി പിന്മാറുന്ന സ്ഥിതിയുമുണ്ടായി. തുടർന്ന് കമ്പനി യുടെകുടിശിഖ കൊടുത്ത് തീർക്കാൻസർക്കാർ തലത്തിൽ തീരുമാനമുണ്ടായതോടെയാണ് ലിഫ്റ്റ് നിർമാണം ഇവർ ആരംഭിച്ചത്.