കാഞ്ഞിരപ്പള്ളി എസ് എം സിൽക്ക്സിലെ ലിഫ്റ്റ് തകരാറിലായി. കൊച്ചു കുട്ടികളുൾ പ്പെടെയുള്ള കുടുംബം കുടുങ്ങിയത് അര മണിക്കൂറിലധികം….

കാഞ്ഞിരപ്പള്ളി: വസ്ത്ര വ്യാപാര ശാലയുടെ ലിഫ്റ്റിൽ അമ്മയും മകനും കൊച്ചുമക്ക ളും കുടുങ്ങി. പാറത്തോട് ചെരിവുകാലായിൽ ബിനോയി (42), അമ്മ ത്രേസ്യാമ്മ (61), മക്കൾ ആൻമരിയ (ആറ്), ആൽബിൻ (10) എന്നിവരാണ് കാഞ്ഞിരപ്പള്ളിയിലെ വസ്ത്ര വ്യാപാര സ്ഥാപനമായ എസ് എം സിൽക്സിലെ ലിഫ്റ്റിൽ കുടുങ്ങിയത്. വ്യാഴാഴ്ച വൈകുന്നേരം 4 .40 ഓടെയാണ് സംഭവം. വസ്ത്രങ്ങൾ വാങ്ങിയ ശേഷം ബിൽ തുക അട യ്ക്കാനായി ലിഫ്റ്റിൽ കയറിയ കുടുംബം ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് ഉള്ളിൽ കുടുങ്ങുകയായിരുന്നു.

4.40 മുതൽ.5.20 വരെയാണ് ഇവർ ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. ആദ്യം കൈവശം ഉ ണ്ടായിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ ഫോൺ നമ്പരിലാണ് ലിഫ്റ്റിൽ തങ്ങൾ കുടുക്കിയ വിവരം കുടുംബം അറിയിച്ചത്.ഉടൻ ലിഫ്റ്റ് പൂർവ്വസ്ഥിതിയിലാകും എന്ന് സ്ഥാപനത്തിലെ ജീവനക്കാർ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. തുടർ ന്ന് കുടുംബം തന്നെ നേരിട്ട് ഫയർഫോഴ്സിലും, കാഞ്ഞിരപ്പള്ളി പോലീസിലും വിവരം അറിയിക്കുകയായിരുന്നു.ഇതിനിടെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയവർക്ക് ദേഹാസ്വാസ്ഥ്യ വും അനുഭവപ്പെട്ടു. തുടർന്ന്ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് ലിഫ്റ്റിനുള്ളിൽ പെട്ടവരെ പുറത്തിറക്കിയത്. ലിഫ്റ്റ് തകരാറിലായ വിവരം യഥാസമയം അറിയിക്കാ തിരുന്നതിന് വസ്ത്രവ്യാപാര സ്ഥാപനത്തിലെ അധികൃതരെ ഫയർഫോഴ്സുദ്യോഗസ്ഥർ ശാസിക്കുകയും ചെയ്തു.
സാങ്കേതിക തകരാറാണ് ലിഫ്റ്റ് നിന്നു പോകാൻ കാരണമെന്നാണ് എസ് എം സിൽക്ക്സ്, അധികൃതരുടെ വിശദീകരണം. ലീഡിംഗ് ഫയർമാൻ കെ.കെ. സുരേഷിന്‍റെ നേതൃത്വത്തി ൽ ഫയർമാൻ പി.ജെ. ജേക്കബ്, പി.എസ്. സനൽ, ജോബിൻ മാത്യു അടുക്കം, ഡ്രൈവർ അനീഷ് മണി, ഹോം ഗാർഡ് ഗോപു എന്നിവരാണ് രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടു.