കാഞ്ഞിരപ്പള്ളി: കേരള സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ ലൈഫ് പദ്ധതിക്ക് കാഞ്ഞി രപ്പളളി ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. എരുമേലി, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ത്തീകരിക്കാതെ കിടക്കുന്ന 103 വീടുകള്‍ മാര്‍ച്ച് 31നു മുമ്പായി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഒരു കോടി എട്ടു ലക്ഷം രൂപ നാലു പഞ്ചായത്തുകള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസ ഫ് വിതരണം ചെയ്തു.

ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ കുഞ്ഞുമോന്‍, ആശാ ജോയി, പ്രകാശ് പളളിക്കൂടം, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധീര്‍ പി.കെ, ജോയിന്റ് ബിഡിഒ കെ. അജിത്ത്, എസ്. പ്രദീപ്, സെലിന്‍ തോമസ് എന്നിവര്‍ പ്രസംഗി ച്ചു.