മുണ്ടക്കയം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയ രണ്ടര ലക്ഷം ലൈഫ് മിഷന്‍ വീടുകളുടെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനവും കോരുത്തോട് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്തൃസംഗമവും അദാലത്തും നടന്നു. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യാവിനോദിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് ചാക്കോ സ്വാഗതം ആശംസിച്ചു. ലൈഫ് ഭവനപദ്ധതിപ്രകാരം ജനറല്‍ വിഭാഗത്തിന് 113, എസ്.സി വിഭാഗത്തിന് 34, എസ്യടി വിഭാഗത്തിന് 3 എന്ന തരത്തില്‍ 150 വീടുകളാണ് നിര്‍മ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം രത്നമ്മ രവീന്ദ്രന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ ശ്രീജ ഷൈന്‍, ഗിരിജ സുശീലന്‍, ജാന്‍സി ബാബു, പഞ്ചായത്ത് സെക്രട്ടറി റുബീന, വി.ഇ.ഒ. രാജന്‍കുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ ലതാസോമന്‍,  പി.എന്‍. സുകുമാരന്‍, പി.ഡി. പ്രകാശ് റ്റോംസ് കുര്യന്‍, സി.എന്‍. രാജേഷ്, വി.കെ. ജയദേവന്‍, ഷീബാ ഷിബു എന്നിവര്‍ ആശംസാപ്രസംഗം നടത്തി.