മുണ്ടക്കയം കടമാൻകുളത്ത് ടിആർ& ടി എസ്റ്റേറ്റിന് സമീപം പുലിയെ കണ്ടതായി തൊഴിലാളികൾ. വ്യാഴാഴ്ച രാവിലെയാണ് എസ്റ്റേറ്റിലെ വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് ടാപ്പിംഗ് തൊഴിലാളികൾ പുലിയെ കണ്ടത്.
ടി ആർ& ടി എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ പേഴത്തുവയലിൽ മിനിയും ഭർ ത്താവ് പി ഡി സാബുവുമാണ് എസ്റ്റേറ്റിലെ വനാതിർത്തിയോട് ചേർന്ന ഭാഗത്ത് പു ലിയെ കണ്ടത്.രാവിലെ 8 മണിയോട് ടാപ്പിംഗ് ജോലി ചെയ്യുന്നതിനിടയിലാണ് ഇവർ പുലിയെ കണ്ടതും ഓടി രക്ഷപ്പെട്ടതും. വനാതിർത്തിയോട് ചേർന്ന ഭാഗത്ത് ടാപ്പിംഗ് ജോലികൾ ചെയ്യുന്നതിനിടെ സാബുവാണ് മരത്തിൽ നിന്നും ഊർന്നിറങ്ങുന്ന പുലി യെ ആദ്യം കണ്ടത്.തുടർന്ന് ഒപ്പം ജോലി ചെയ്യുകയായിരുന്ന  ഭാര്യ മിനിയോടൊപ്പം നിലവിളിച്ചോടുകയായിരുന്നു.
ഓടുന്നതിനിടയിൽ മിനിക്ക് വീണ് പരുക്കേറ്റു.സാബുവിന് രക്തസമ്മർദ്ദമേറുകയും ചെയ്തതോടെ   എസറ്റേറ്റിലെ ചെന്നാപ്പാറ ആശുപത്രിയിൽ ഇരുവരും ചികിത്സ തേടി. തൊഴിലാളികൾ പുലിയെ കണ്ടതായി പറയുന്ന പ്രദേശം വനത്താൽ ചുറ്റപ്പെട്ടതാണ്. ഇതിന് സമീപത്തായാണ് കഴിഞ്ഞ ദിവസം പശുക്കിടാവിലെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തിയത്. താൻ കണ്ടത് പുലിയെ തന്നെയാണന്ന് ഉറപ്പിച്ച് പറയുകയാണ് സാബു. ഇരുപതടിയോളം ദൂരത്തിലായാണ് പുലിയെ കണ്ടെതെന്നും അദ്ദേഹം പറഞ്ഞു.
പുലിയെ കണ്ടതായി പറഞ്ഞ പ്രദേശത്ത്വനംവകുപ്പധികൃതർ പരിശോധന നടത്തി. കൂ ടുതൽ അന്വേഷണത്തിന് ശേഷം മാത്രമെ തൊഴിലാളികൾ കണ്ടത് പുലിയാണോ എ ന്ന് ഉറപ്പിച്ച് പറയാനാകൂ എന്നാണ് ഇവരുടെ നിലപാട്. പൂച്ചപ്പുലിയാകാനുള്ള സാധ്യത യും ഇവർ തള്ളിക്കളയുന്നില്ല.