മുണ്ടക്കയം കൊക്കയാര്‍ ബോയിസ് എസ്റ്റേറ്റിലാണ് പുലിയെ കണ്ടത്.രാവിലെ 6.30 യോടെ സൂപര്‍ വൈസര്‍ സുഗുണനാണ് അദ്യം പുലിയെ കണ്ടത്. ടാപ്പിംഗ് തൊഴിലാളി കളെ വിളിച്ചു കൊണ്ട് വന്നപ്പോള്‍ പുലി മുളം കുന്നിലേക്ക് പോകുന്നതു കണ്ടതായി സുഗുണന്‍ പറയുന്നു.സുഗുണന്‍ CPM ലോക്കല്‍ സെക്രട്ടറിയാണ്.

പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും തെരച്ചില്‍ തുടങ്ങി.കാഴ്ചയില്‍ പുലിയാണെന്നു തോന്നിക്കുന്ന തായി സുഗുണന്‍ നാട്ടുകാരോടു പറഞ്ഞതോടെ നാടാകെ ഭീതിയിലായി. പുലിയെ തിര ക്കി സുരക്ഷാ ആയുധങ്ങളുമായി നിരവധി ആളുകള്‍ തോട്ടം അരിച്ചുപെറുക്കുകയാണ്.

ഫോറസ്റ്റ് കാരെ അറിയച്ചപ്പോള്‍ പൂച്ച പുലിയാണെന്നാണ് പറഞ്ഞത്.15 വയസോളം എത്തുന്ന കാട്ടുപൂച്ചയ്ക്ക് പുലിയുടേതിനു സമാപനമായ ആകാരവലിപ്പവും രൂപവും ഉണ്ടാകുമെന്ന് വനപാലകര്‍ പറയുന്നു.ഒരുപക്ഷേ കാട്ടുപൂച്ചയെ കണ്ട് പുലിയാണെന്ന് കരുതിയതാകാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് കാഞ്ഞിരപ്പള്ളിയില്‍ പുലിയുടെ കാല്‍പ്പാട് കണ്ട് നാട്ടുകാര്‍ ഭയപ്പെടുകയും മാസങ്ങളോളം വനപാലകര്‍ കൂടുവെച്ച് കെണിയൊരുക്കി യപ്പോള്‍ ലഭിച്ചത് കാട്ടുപൂച്ചയായിരുന്നു.കഴിഞ്ഞ ദിവസം മുണ്ടക്കയം മതമ്പയിലും മുക്കൂട്ടുതറ മുട്ട പ്പള്ളി കുട്ടപ്പായി പടിയിലും പുലിയെ കണ്ടതായി തോട്ടം തൊഴിലാളികള്‍ അറിയിച്ചിരുന്നു. ഈ പുല്ലിയാണോ അതെന്നും സംശയമുണ്ട്.

പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിന്റെ ശാഖാവനങ്ങളോടു ചേര്‍ന്നുകിടക്കുന്നതാണ് കുട്ടപ്പായിപടിയിലെ വനാതിര്‍ത്തി.