12 ല്‍ നിന്നും 8 ശതമാനമായി ജി.എസ്.ടി കുറയക്കുക,ക്രഷര്‍ ക്വറി ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവ് തടയുക. പ്രദേശിക നിര്‍മാണ സാമഗ്രികളുടെ വില നിശ്ചയിക്കുന്നതി നായി കളക്ടര്‍ അധ്യക്ഷനായിട്ടുള്ള സമിതി രൂപികരിക്കുക, സാധനങ്ങളുടെ ക്ഷാമം തടയുന്നതിനായി ചെരുകിട ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡാം മണല്‍ ശേഖരണ പദ്ധതിയും വിദേശ മണല്‍ ഇറക്കുമതി പദ്ധതിയും നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ് ) സംസ്ഥാന കമ്മറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. ആയിരത്തിലധികം അംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

സംസ്ഥാന പ്രസിഡന്റ് ആര്‍.കെ.മണിശങ്കറിന്റെ അദ്ധ്യക്ഷതയില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.എം.സനില്‍ കുമാര്‍ ,പി സലീം, ദിനേഷ് കുമാര്‍ ,സംസ്ഥാന ട്രഷ്ര്‍ വിനോദ് കുമാര്‍, അനില്‍കുമാര്‍ പൊന്‍കുന്നം,ജില്ലാ വൈസ് പ്രസിഡന്റ് പി.ജി ജനീവ്, ഏരിയ സെക്രട്ടറി ശ്രീകാന്ത് എസ്. ബാബു എന്നിവര്‍ പ്രസംഗിച്ചു.