രജിസ്‌ട്രേഡ് എഞ്ചിനീയേഴ്‌സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (RENSFED) കോട്ടയം ജില്ലാ കമ്മിറ്റി രൂപികരിച്ചു. കാഞ്ഞിരപ്പള്ളി ഹിൽടോപ് ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് സി വിജയകുമാർ ഉത്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ആയി  മനോജ് വി സലാമിനെയും, സെക്രെട്ടറി ആയി ശ്രീകാന്ത് എസ് ബാബുവിനെയും, ട്രെഷറർ ആയി മുഹമ്മദ് അഫ്സലിനെയും തിരഞ്ഞെടുത്തു. ബിൽ ഡിംഗ് റൂൾ കമ്മിറ്റി കൺവീനർ അബ്‌ദുൾ മുനീർ ബിൽഡിംഗ് റൂൾ ക്ലാസ് എടുത്തു.

മനോജ് വി സലാം അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീകാന്ത് സ്വാഗതം പറഞ്ഞു. സം സ്ഥാന സെക്രെട്ടറി അബ്‌ദുൾ സലാം സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് നസിം, മുഹമ്മദ് ഹനിഫ, നന്ദകുമാർ എസ്, സന്തോഷ്, ഫൈസൽ കെ എ, ദീപകുമാരി എന്നിവർ സംസാരിച്ചു. പുതിയതായി നിലവിൽ വന്ന കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ വന്ന അപാകതകൾ പരിഹരിക്കണം എന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. സർക്കാർ സാമ്പത്തിക സഹായം നൽകുന്ന ചെറിയ വീടുകൾക്ക് പോലും മഴവെള്ള സംഭരണി നിർബന്ധം ആക്കിയത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഇതു പഴയ പോലെ 150 ചതുരശ്ര മീറ്റർ എന്നാക്കി നിലനിർത്തണം എന്ന് സമ്മേളനം ആവശ്യപ്പെട്ടു.