എലിക്കുളത്ത് എൽഡിഎഫ്– യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. എലിക്കു ളം ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചായി രുന്നു സംഘർഷം.  ജില്ലയിൽ  ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഏക വാർഡാണ് എലിക്കു ളം പതിനാലാം വാർഡ്.വാശിയേറിയ മത്സരമാണ് നടന്നത്. വോട്ടർമാരെ വാഹനത്തി ൽ വോട്ട് ചെയ്യാൻ എത്തിക്കുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാ ശിച്ചത്.
യുഡിഎഫ് സ്ഥാനാർഥി ജെയിംസ് ജീരകത്തിലിന്റെ മകൻ ജിൻസ് ജെ.ജീരക ത്തി ലിനു മർദനമേറ്റു. പോലീസ് ഇടപ്പെട്ട് സ്ഥലത്തെ സംഘർഷം ഒഴിവാക്കി.
എലിക്കുളം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പോളിംഗ് ദിവസമായ ഇന്ന് രാവിലെ മുതൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പോളിങ്ങ് സ്റ്റേഷന് സമീപം അക്രമം അഴിച്ചുവിട്ടു പോളിംഗ് ശതമാനം കുറച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎം നീക്കം എലിക്കുളത്തെ ജനാധിപത്യ വിശ്വാസികൾ പോളിംഗ് വർദ്ധിപ്പിച്ചു കൊണ്ട് പരാജയപ്പെടുത്തിയെന്ന്  യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞ ക്കടമ്പിൽ പറഞ്ഞു.
ഭരണത്തിന്റെ ഹുങ്കിൽ സ്ഥാനാർഥിയുടെ മകനെയും യുഡിഎഫ് പ്രവർത്തകരെയും മർദ്ദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സജി  ആവശ്യപ്പെട്ടു.CPM ഗുണ്ടായിസ ത്തിനെതിരെ UDF മികച്ച വിജയം നേടുമെന്നും സജി അഭിപ്രായപ്പെട്ടു.