യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറ ണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ കാഞ്ഞി രപ്പള്ളിയിൽ നൈറ്റ് മാർച്ച് നടത്തി. പേട്ട സ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് യുവജനങ്ങൾ അണിനിരന്നു.

തുടർന്ന് പേട്ട കവലയിൽ നടന്ന യോഗം യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജന.സെക്രട്ടറി അഡ്വ. ദീപക് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ് മണ്ഡലം പ്രസി ഡണ്ട് അജിത് അദ്ധ്യക്ഷനായി. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജന.സെക്രട്ടറി ആൽ ബിൻ പേണ്ടാനം, ഡിവൈഎഫ്ഐ വാഴൂർ ബ്ളോക് സെക്രട്ടറി ബി.ഗൗതം എന്നിവർ പ്രസംഗിച്ചു.ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക് സെക്രട്ടറി അൻഷാദ് ബി.ആ ർ.സ്വാഗതവും പ്രസിഡണ്ട് എം.എ.റിബിൻ ഷാ നന്ദിയും പറഞ്ഞു