മുണ്ടക്കയം: സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കു ന്ന എൽ.ഡി എഫ് സംസ്ഥാന ജാഥയ്ക്ക് ഫെബ്രുവരി 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടക്ക യം ബസ് സ്റ്റാൻഡ് മൈതാനത്ത് ഗംഭീര സ്വീകരണം നൽകും. എൽ ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ 12000 പേരെ പങ്കെടുപ്പിക്കുവാൻ മുണ്ടക്കയം നായനാർ ഭവനിൽ ചേർന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. അടുത്ത മൂന്നു ദിവസങ്ങളിലായി പഞ്ചായത്ത്തല പ്രവർത്തകയോഗങ്ങൾ ചേരും.

നിയോജക മണ്ഡലം തലത്തിലുള്ള സംഘാടക സമിതി യോഗം സി പി ഐ സംസ്ഥാന സമിതിയംഗം ഒ പി എ സലാം ഉൽഘാടനം ചെയ്തു.എൻ ജെ കുര്യാക്കോസ് അധ്യ ക്ഷ നായി.പൂഞ്ഞാർ നിയോജക മണ്ഡലം കൺവീനർ പി ഷാനവാസ് സ്വാഗതം പറഞ്ഞു. എൽ ഡി എഫ് നേതാക്കളായ ജോയി ജോസഫ്, കെ  രാജേഷ്,തങ്കമ്മ ജോർജുകുട്ടി, രമാ മോഹൻ,സി വി അനിൽകുമാർ,അജി ജേക്കബ്,കെ ടി പ്രമദ്,പി എസ് സുരേന്ദ്രൻ,റജീനാ റഫീഖ് എന്നിവർ സംസാരിച്ചു.
സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, മുൻ മന്ത്രി എൻ എം ജോസഫ്, ഒ പി എ സലാം (രക്ഷാധികാരികൾ) എൻ ജെ കുര്യാക്കോസ് (ചെയർമാൻ),  പി ഷാനവാസ് (സെക്രട്ടറി), കെ രാജേഷ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 501 അംഗങ്ങളുള്ള സംഘാടക സമിതിക്ക് കൺവെൻഷൻ രുപം നൽകി.