കാഞ്ഞിരപ്പള്ളി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും, രാജ്യത്താകമാനം വർഗീയ കലാപം സൃഷ്ടിക്കുന്ന സംഘ പരിവാർ നീക്കത്തിനെതിരെയും എൽഡിഎഫ് കാഞ്ഞിരപ്പ ള്ളി പഞ്ചായത്ത് എട്ടാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടുവന്താനത്ത് വെച്ച് ഭ രണഘടന സംരക്ഷണ സദസ്  സംഘടിപ്പിച്ചു. ജില്ലാ ചൈൽഡ്‌ വെൽഫയർ കമ്മറ്റിയംഗം അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മറ്റിയംഗം റെജീന റെഫീഖ്‌ മുഖ്യ പ്രഭാഷ ണം നടത്തി.വി.എസ്.സലേഷ് അദ്ധ്യക്ഷനായി.വാർഡ് മെംബർ എം.എ.റിബിൻ ഷാ,സി .പി.ഐ (എം) ലോക്കൽ സെക്രട്ടറി ടി.കെ.ജയൻ, ലോക്കൽ കമ്മറ്റിയംഗം കെ.എം.അഷ റഫ്, കൊടുവന്താനം ജുമാ മസ്ജിദ് പ്രസിഡണ്ട് നസീർ കരിപ്പായിൽ,പി.എ.ഷരീഫ്, അ മാനുള്ള, ഹാജി എം.എ.ഹസൻകുഞ്ഞ്, എം.എ.ശശീന്ദ്രൻ,പി.എ.ഹാഷിം, അജ്മൽ ,സു മി ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.