കാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴയിലേയ്ക്ക് കക്കൂസ് മാലിന്യ മൊഴുക്കി കുരിശുകവ ലയിൽ മണിമല റോഡിനോട് ചേർന്നാണ് പുഴയിലേക്ക് മാലിന്യം ഒഴുക്കിയത്
REPOTRT:R.MATTATHIL
കഴിഞ്ഞ ദിവസം രാത്രിയിലാണ് ചിറ്റാർപുഴയിലേക്ക് സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യ മൊഴുക്കിയത്.മണിമല റോഡിനോട് ചേർന്നാണ് പുഴയിലേക്ക് മാലിന്യം തള്ളിയത്.  ഒഴുക്ക് ഇടമുറിഞ്ഞ പുഴയിലെ വെള്ളത്തിലേക്ക് മാലിന്യം ഒഴുകി പരന്നിട്ടുണ്ട്.
പ്രദേശത്താകെ അസഹ്യമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ടാങ്കർ ലോറിയിലെത്തി ച്ച മാലിന്യം അർധരാത്രിയോടെയോ, പുലർച്ചെയോ ആവാം പുഴയിലേക്ക് ഒഴുക്കിയതെ ന്നാണ് കരുതപ്പെടുന്നത്.ഹൗസിംഗ് കോളനി അടക്കം സ്ഥിതി ചെയ്യുന്നതിന്റെ സമീപ ത്തായാണ് മാലിന്യം ഒഴുക്കിയത്.നിരവധി കുടിവെള്ള സ്ത്രോതസുകളും ഇതിന് സമീപ മുണ്ട്. വ്യാപാര സ്ഥാപനങ്ങളും  സമീപത്തായി ഉണ്ട്, പുഴയിലെ വെള്ളം ആശ്രയിച്ച് നിരവധി കുടുംബങ്ങളാണ് ജീവിക്കുന്നത്.
കുരിശു കവലയിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയുന്നൊണ് പ്രതീക്ഷിക്കുന്നത്. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശനമായ  ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.