കാഞ്ഞിരപ്പള്ളി നഗര പ്രദേശത്തെ ഭൂമിയുടെ താരിഫ് വില കുറയ്ക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കർഷക സംഘം പാറക്കടവ് മേഖലാ യോഗം സർക്കാ രിനോടാവശ്യപ്പെട്ടു.

യോഗത്തിൽ മേഖലാ വൈസ് പ്രസിഡണ്ട് ഇക്ബാൽ ഇല്ലത്തു പറമ്പിൽ അധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗം വി എം ഷാജഹാൻ ഉൽഘാടനം ചെയ്തു. കെ എസ് ഷാനവാസ്, ബി ആർ അൻഷാദ്, സി ആർ ശ്രീകുമാർ , പി എസ് ജയ്സൽ എന്നിവർ സംസാരിച്ചു.
ടോമിക്കാവുങ്കൽ (പ്രസിഡണ്ട് ), ജോണി മുത്തിയ പാറ , സഷീദ് (വൈസ് പ്രസിഡണ്ടു മാർ), പി എസ് ജയ്സൺ (സെക്രട്ടറി), വി എസ് സലേഷ് വടക്കേടത്ത്, ശിവൻ പിള്ള (ജോയിൻറ്റ് സെക്രട്ടറിമാർ ) സിബിക്കുന്നത്ത് (ഖജാൻജി )അംബിക, ബീന, ശൈലാ , ജീസ് തോമസ്, മൃദുലാ ഭായ് (എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ ഭാരവാഹിക ളായി തെര ഞ്ഞെടുത്തു.