പേട്ടതുളളല്‍ പകര്‍ത്താന്‍ ലാല്‍ ജോസും സംഘവും ഏരുമേലിയില്‍ ഏത്തി.തീര്‍ത്ഥാടക വേഷത്തിലെത്തിയ ലാല്‍ജോസിനെ ആരാധകര്‍ തിരിച്ചറിഞ്ഞത് ഏറെ വൈകി.

കറുത്തമുണ്ട് ധരിച്ച് തീര്‍ത്ഥാടക വേഷത്തിലെത്തിയ മലയാള സിനിമയുടെ ഹിറ്റ് മേക്കറെ കണ്ടപ്പോള്‍ ആദ്യമാരും തിരിച്ചറിഞ്ഞല്ല.ക്യാമറയും,സെറ്റു കണ്ടതോടെ ആള്‍ ലാല്‍ ജോസ് തന്നെയെന്ന് ഉറപ്പിച്ചു.പിന്നെ ഒപ്പം നി്ന്ന് സെല്‍ഫിയെടുക്കുവാനുള്ള തിരക്കായി.പട്ടണത്തിന്റെ ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളിലിരുന്ന് ഒരോദ്യശ്യങ്ങളും ക്യാമറ യില്‍ പകര്‍ത്തിയ മലയാള സിനിമയുടെ മുന്‍നിര സംവിധായകന് പറയാനും ഏറെയു ണ്ടായിരുന്നു.നാടിന്റെ മതസൗഹാര്‍ദ്ദം തകരാതത്തിന്റെ കാരണങ്ങള്‍ ഇത്തരം ആഘോ ഷങ്ങളാണെന്നായിരുന്നു ലാല്‍ ജോസിന്റെ മറുപടി.ഏരുമേലിയുടെ മതസൗഹാര്‍ദ്ദം ക്യാന്‍വാസില്‍ പകര്‍ത്തി ലോകമെങ്ങും ഏത്തിക്കുവാനുള്ള ശ്രമത്തിലാണ് ലാല്‍ ജോസും സംഘവും.ഇന്നലെ വെളുപ്പിന് മുതല്‍ തീര്‍ഥാടക സംഘങ്ങളുടെ ഭക്തിയും ആഘോഷവും ഇടകലര്‍ ന്ന തുള്ളല്‍ കണ്ട അദ്ദേഹം ക്യാമറമാന്‍മാരെ വച്ച് ചടങ്ങുകള്‍ ഷൂട്ട് ചെയ്തു. പേട്ടതുള്ള ല്‍ ആഹ്ലാദകരമായ അനുഭവമായെന്ന് ലാല്‍ ജോസ് പറഞ്ഞു. എന്തിനാണ് പേട്ടതുള്ളല്‍ ഷൂട്ട് ചെയ്തത്? സിനിമയ്ക്കാണോ? അത് സസ്‌പെന്‍സ്.