കാഞ്ഞിരപ്പള്ളി: ഇത് കൊച്ചുപറമ്പിൽ ലക്ഷ്മിയമ്മ. വയസ്എൺപത് .കൈയ്യിൽ കിട്ടുന്ന പാഴ് വസ്തുക്കൾ അലങ്കാര വസ്തുക്കളാക്കി മാറ്റുവാൻ ലക്ഷ്മിയമ്മയ്ക്ക് ഏറെ ആവേശം.

ഉപേക്ഷിച്ചു കളയുന്ന മരുന്നു കുപ്പികൾ, ഷർട്ടുകൾ പായ്ക്കു ചെയ്യുന്ന സ്പോഞ്ച്, മനോഹരമായ കവറുകൾ, പ്ലാസ്റ്റിക്ക്, വെട്ടു തുണി ഇതോക്കെ ശേഖരിച്ച് പൂവുകൾ, അലങ്കാര വസ്തുക്കൾ, ടേബിൾ മാറ്റ്, അലങ്കാര ചെടികൾ തുടങ്ങിയവയാണ് ലക്ഷ്മി യമ്മ നിർമ്മിക്കുന്നത്. മൂന്നു വർഷം മുമ്പുണ്ടായ വീഴ്ച ഓപ്പറേഷനിലാണ് അവസാ നിച്ചതു്. ഇങ്ങനെ വിശ്രമവേളയിലാണ് ‘ ബോറടി ‘മാറ്റുവാൻ കരകൗശല വസ്തുക്കൾ നിർമ്മിച്ചു തുടങ്ങിയത്.
സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്ക് പ്രോജക്ട് വർക്കു നടത്തുവാൻ ലക്ഷ്മിയ മ്മയുടെ കരകൗശലം ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. വീട്ടിലെ ഒരു മുറി നിറയേ ഇങ്ങനെ അലങ്കാര വസ്തുക്കൾ ഉണ്ടാക്കി നിരത്തിവെച്ചിട്ടുണ്ട്.ഇത് കാണുവാൻ ഒട്ടേറെ പേർ കൊച്ചുപറമ്പിൽ വീട്ടിലെത്തുന്നുണ്ട്. ഒർജിനലിനെ വെല്ലുന്ന വാക്കത്തി, അരിവാൾ, കൊച്ചുപിച്ചാത്തി, കറിക്കത്തി തുടങ്ങിയവയും ലക്ഷ്മിയമ്മയുടെ ശേഖരത്തിലുണ്ട്.
തന്റെ മകനും കോട്ടയത്തുനിന്നും എ ഡി എം പദവിയിൽ നിന്നും വിരമിച്ച തുമായ കെ രാജനോടൊപ്പമാണ് താമസം. മരുമകൾ ശ്രീലതയും പേരകിടാങ്ങളായ നവീൻ, ശ്രുതി,ലക്ഷ്മിയമ്മയുടെ മകൾ റെജി യും എൺപതാം വയസിലെ ഹോബിയെ പ്രോൽസാഹിപ്പിക്കുവാൻ രംഗത്തുണ്ട്. റെജി എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്കൂളിൽ ടീച്ചറായി ജോലി നോക്കുന്നു.