കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല സംഘ ടിച്ച മദ്ഹുർറസുൽ സംഗമം നടത്തി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ വച്ച് നടന്ന സംഗ മം മേഖല പ്രസിഡന്റ് മൻസൂർ മൗലവി അൽ ഖാസിമി അധ്യക്ഷത വഹിച്ചു. സമ്മേള നം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
മുഖ്യപ്രഭാഷണം വിഎച്ച് അലിയാർ മൗലവി അൽ ഖാസിമി ചീഫ് ഇമാം പടമുകൾ മുസ്ലിം ജമാഅത്ത് എറണാകുള്രം മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറിസാദിഖ് മൗലവി അദ്ദാരിമി, അൽ ഹാഫിസ് അബ്ദുൾ സലാം മൗലവി അൽ ഖാസിമി ഇമാം കാഞ്ഞിരപ്പള്ളി സെൻട്രൽ ജും ആ മസ്ജിദ്, കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുൾ നാസർ മൗലവി അൽ ഖാസിമി, പി എം അബ്ദുൾ സലാം നൈനാർപ്പള്ളി സെൻട്രൽ ജമാ അത്ത് പ്രസിഡന്റ്, ഇ ജെ സക്കീർ ഹുസൈൻ മൗലവി ബാഖവി, അബ്ദുൾ സമദ് മൗലവി അദ്ദാഈ, നിസാർ മൗലവി നജ്മി ,അബ്ദുൾ റസാഖ് മൗലവി സംസാരിച്ചു.