പ്രണയം നിരസിച്ചതിന്‍റെ പേരില്‍ യുവാവ് നടുറോഡിലിട്ട് തീ കൊളുത്തിയ പെണ്‍കുട്ടി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍.തിരുവല്ല കുന്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യു എന്ന പതിനെട്ടുകാരനാണ് പ്രണയം നിരസിച്ച പെണ്‍കുട്ടിയെ നടുറോഡില്‍ തീ കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചത്.തിരുവല്ല നഗരത്തിലെ ചിലങ്ക ജംഗ്ഷനില്‍ വച്ച് രാവി ലെ ഒന്‍പത് മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം.യുവാവിന്‍റെ ആക്രമണത്തി ല്‍ ഗുരുതരമായി പൊള്ളലേറ്റ അ​യി​രൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ തിരുവല്ല പുഷ്പ ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീ കൊളുത്തും മുന്‍പ് യുവാവ് പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തുകയും ചെയ്തുവെന്ന് സൂചനയുണ്ട്.

നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സിവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുന്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരു ന്നു.എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പല വട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇ തോടെയാണ്  ഇന്ന് രാവിലെ രണ്ട് കുപ്പി പെട്രോളുമായി വന്ന യുവാവ് അത് പെണ്‍കു ട്ടിയുടെ ദേഹത്തേക്ക് ഒഴിച്ച ശേഷം തീ കൊളുത്തിയത്.കൈ​യി​ൽ ക​രു​തി​യി​രു​ന്ന ര​ണ്ട് കു​പ്പി പെ​ട്രോ​ളി​ൽ ഒ​രു കു​പ്പി പെ​ട്രോ​ളാ​ണ് യു​വ​തി​യു​ടെ ശ​രീ​ര​ത്തേ​ക്ക് ഒ​ഴി​ച്ച​ത്.

തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാരാണ് വെള്ള മൊഴിച്ച്  തീ കെടുത്തി പെണ്‍കുട്ടിയെ രക്ഷിച്ചത്.തീ കെടുത്തിയ ശേഷം പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.പെണ്‍കുട്ടിയുടെ കുടുംബാംഗ ങ്ങള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.