കാഞ്ഞിരപ്പള്ളി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ സില്‍ വര്‍ ജൂബിലി ആഘോഷം, നവീകരിച്ച വ്യാപാര ഭവന്റെ ഉദ്ഘാടനം, സ്മരണിക പ്രകാ ശനം, കുടുംബമേള, സ്ഥാപക നേതാവ് കെ.ജെ. ചാക്കോ കുന്നത്തിനെയും സഹപ്രവര്‍ത്ത കരെയും, 75 വയസ് പൂര്‍ത്തിയായ അംഗങ്ങളെയും ആദരിക്കല്‍ എന്നിവ  25ന്പഞ്ചായ ത്ത് ടൗണ്‍ഹാളില്‍ നടത്തും.

ഉച്ചകഴിഞ്ഞ് 3.30ന് മിനി സിവില്‍സ്റ്റേഷന്‍ കവാടത്തില്‍നിന്ന് വിശിഷ്ടാതിഥികളെ സമ്മേ ളന നഗരിയായ പഞ്ചായത്ത് ടൗണ്‍ഹാളിലേക്ക് ആനയിക്കും. 4.30ന് നടക്കുന്ന സമ്മേളന ത്തില്‍ യൂണിറ്റ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കല്‍ അധ്യക്ഷത വഹിക്കും. ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനവും ആദരിക്കലും നിര്‍വഹിക്കും. മുഖ്യ പ്രഭാഷ ണവും നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനവും സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസുകുട്ടിയും സ്മരണിക പ്രകാശനം സംസ്ഥാന സെക്രട്ടറി എ.എം.എ. ഖാദറും നിര്‍വഹിക്കും.

വൈകിട്ട് 5.30ന് നടക്കുന്ന കുടുംബമേള പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കലിന്റെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് ഗാനമേള, നറുക്കെടുപ്പ്, സ്‌നേഹവിരുന്ന് എന്നിവയും നടക്കും.