കാഞ്ഞിരപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂ ണിറ്റ് വാര്‍ഷികം വ്യാപാരഭവനില്‍ നടന്നു. യൂണിറ്റ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടി യാങ്കലിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെ യ്തു. ജില്ല ജനറല്‍സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് ജോസഫ് തോമസ്, ബെന്നിച്ചന്‍ കുട്ടന്‍ചിറയില്‍, വി.എം. അബ്ദുള്‍സലാം വാഴേപ്പറമ്പില്‍, ബിജു പത്യാല എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി മാത്യു ചാക്കോ വെട്ടിയാങ്കല്‍ – രക്ഷാധികാരി, ബെന്നിച്ചന്‍ കുട്ടന്‍ചിറയില്‍ – പ്രസിഡന്റ്, ബിജു പത്യാല – ജനറല്‍ സെക്രട്ടറി, വി.എം. അബ്ദുള്‍ സലാം വാഴേപ്പറമ്പില്‍ – ട്രഷറര്‍, എ.ആര്‍. മനോജ് അമ്പാട്ട്, ജോസ് ചീരാംകുഴി, പി.കെ. അന്‍സാരി പുതുപ്പറമ്പില്‍, വി.ഐ. ഷാജഹാന്‍ വാഴേപ്പറമ്പില്‍ – വൈസ് പ്രസിഡന്റു മാര്‍, സുരേഷ്‌കുമാര്‍ പി.വി. നാരായണഭവന്‍, ആന്റണി ഐസക് പുത്തനങ്ങാടി, നെജീബ് ഇസ്മായില്‍ പുളിമൂട്ടില്‍, ജോജി ജോസ് കോഴിമല – സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.