കാഞ്ഞിരപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പ്രസിഡന്റ് ബെന്നിച്ചന്‍ കുട്ടന്‍ചിറയിലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും കോട്ടയം ജില്ലാപ്രസിഡന്റുമായ എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല ജനറ ല്‍ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍, ജില്ല വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടി യാങ്കല്‍, താലൂക്ക് പ്രസിഡന്റ് ജോസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി ബെന്നിച്ചന്‍ കുട്ടന്‍ചിറയില്‍ – പ്രസിഡന്റ്, മനോജ് അമ്പാട്ട്, പി. കെ. അന്‍സാരി, വി.ഐ. ഷാജഹാന്‍, ജോജി കോഴിമല – വൈസ് പ്രസിഡന്റുമാര്‍, ബിജു പത്യാല – ജനറല്‍ സെക്രട്ടറി, നെജീബ് ഇസ്മായില്‍, സുരേഷ്‌കുമാര്‍ പി.വി., മു ഹമ്മദ് ഷരീഫ്, ഉണ്ണി ചെറിയാന്‍ ചീരന്‍വേലില്‍ – ജോയിന്റ് സെക്രട്ടറിമാര്‍, വി.എം. അബ്ദുള്‍സലാം വാഴേപ്പറമ്പില്‍ – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.