മുന്‍ എംഎല്‍എ കെ.വി കുര്യന്റെ നവതി ആഘോഷം പൗരാവലിയുടെ നേതൃത്വ ത്തില്‍ 19ന് നടക്കും.സിഎസ്ഐ പാരീഷ് ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാ ആധ്യ ക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണവും പി.ജെ ജോസഫ് മുഖ്യ പ്രഭാ ഷണം നടത്തും. 
ആറ് പതിറ്റാണ്ടുകളായി പൊതു പ്രവര്‍ത്തന രംഗത്ത് നിറസാനിധ്യമായിരുന്നു കെ.വി കുര്യന്‍.മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ദീര്‍ഘകാലം സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വേലനിലം കുടിവെള്ള പദ്ധതിയുടെ ഉപജ്ഞാതാവുമാണ്.

നവതി ആഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊരാവലി ഭാരവാഹികളായ പി.എ സലീം, കെ.എസ് രാജു, സി.വി അനില്‍കുമാര്‍, റഷീദ് കടവുകര, സിജു കൈതമറ്റം, നൗഷാദ് ഇല്ലിക്കല്‍, സെബാസ്റ്റ്യന്‍ ചുള്ളിത്തറ എന്നിവര്‍ അറിയിച്ചു.