മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും അഞ്ചുകുഴി പഞ്ച തീര്‍ത്ഥപരാശക്തി ക്ഷേത്രത്തിലും ദര്‍ശനം നടത്തി .മിസോറാം ഗവര്‍ ണര്‍ കുമ്മനം രാജശേഖരന്‍ പ്രവര്‍ത്തകരുടെ പഴയ കുമ്മനം ചേട്ടനായി പദവിയുടെ പ കിട്ടുകളൊന്നുമില്ലാതെ സാധാരണക്കാരന്റെ പരിവേഷത്തോടെ എരുമേലി സന്ദര്‍ശിച്ചു. ശബരിമലയിലെ വിവാദമായ വിഷയങ്ങളിലും ചെറുവള്ളി എസ്റ്റേറ്റിലെ നിര്‍ദിഷ്ട വിമാ നത്താവള വിഷയത്തിലും ഒന്നും തന്നെ അദ്ദേഹം പരാമര്‍ശിച്ചില്ല.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ എത്തിയ അദ്ദേഹം ചെറുവള്ളി എസ്റ്റേറ്റ് റോഡില്‍ പഞ്ച തീര്‍ത്ഥ പരാശക്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം രാത്രി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ തങ്ങി രാവിലെ എരുമേലി വലിയമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങി. മടങ്ങുമ്പോള്‍ പ്രവര്‍ത്തകരുടെ മനസുകള്‍ കീഴടക്കി ആ പഴയ നേതാവിന്റെ വാത്സല്യ വും സ്‌നേഹവും നിറഞ്ഞു നിന്നു. ശബരിമലയിലെ സംഭവ വികാസങ്ങളൊക്കെ ഇടക്ക് ചര്‍ച്ചയായെങ്കിലും പ്രതികരണത്തിന് മുതിരാതെ ഗവര്‍ണര്‍ പദവിയുടെ അന്തസത്ത കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

തികച്ചു സാധാരണക്കാരനായി പ്രവര്‍ത്തകരോടെല്ലാം അടുത്ത് ഇടപെട്ട് ഏറെസമയം ചെലവഴിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരി, എരുമേലി വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പഞ്ച തീര്‍ത്ഥ പരാ ശക്തി ക്ഷേത്രത്തില്‍ ഭാരവാഹികളും ഭക്തരും ചേര്‍ന്ന് ട്രസ്റ്റി ജയചന്ദ്രരാജിന്റെ നേതൃത്വ ത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലെ പൂജകളില്‍ പങ്കെടുത്തു. ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച് അടുത്തയിടെ ഹൈക്കോടതിയില്‍ നടന്ന കേസില്‍ കുമ്മനം രാജശേഖരന്‍ കക്ഷി ചേരുകയും പിന്നീട് കേസ് വിധിയാവുകയും ചെയ്തിരുന്നു. എസ്റ്റേറ്റില്‍ വിമാന ത്താവളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സംസ്ഥാന സര്‍ക്കാരിന്റെ നടപ ടികള്‍ പുരോഗമിക്കുകയുമാണ്.

കോടതിയിലെ കേസില്‍ അദ്ദേഹത്തോടൊപ്പം കക്ഷി ചേര്‍ന്നിരുന്ന അഡ്വ.കൃഷ്ണരാജ്, ബിജെപി പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് വി സി അജികുമാര്‍ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പങ്കുവെച്ചെങ്കിലും അദ്ദേഹം അഭിപ്രായങ്ങള്‍ പറഞ്ഞില്ല. ക്ഷേത്രദര്‍ശനത്തിനും സ്വകാര്യ സന്ദര്‍ശനത്തിനുമായാണ് എത്തിയതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേര്‍ അദ്ദേഹത്തെ കാണാനെത്തി. എല്ലാവരുമായി വിശേഷങ്ങള്‍ പങ്കിട്ട് കുശലം പറഞ്ഞ അദ്ദേഹം മരണപ്പെട്ട പഴയ സുഹൃത്ത് എരുമേലി തെക്കേപെരുംചേരില്‍ ടി കെ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താനും സമയം കണ്ടെത്തി. എരുമേലി ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് ഡപ്യൂട്ടി കമ്മീഷണര്‍ ബി .കൃഷ്ണകുമാര്‍ വാര്യര്‍ , അസി. കമ്മീഷര്‍ ഒ.ജി ബിജു , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി.ചന്ദ്രശേഖരന്‍ , ക്ഷേത്രം മേല്‍ശാന്തി ജയരാജ് നമ്പൂതിരി, . മനോജ് എസ് നായര്‍, ലൂയിസ് ഡേവിഡ് എന്നിവര്‍ ചേര്‍ന്നു അദ്ദേഹത്തെ സ്വീകരിച്ചു.