ഏതു നിമിഷവും ഇടിഞ്ഞു വീണേക്കാവുന്ന വാടക കെട്ടിടത്തിനുള്ളിൽ പ്രവർത്തി ക്കുന്ന ഒരു ആശുപത്രി പൂഞ്ഞാർ മണ്ഡലത്തിലുണ്ട്. പനയ്ക്കച്ചിറയിലെ എൻആർ എച്ച്എം ഹോമിയോ ആശുപത്രി. കോവിഡ് കാലത്തുൾപ്പെടെ ഒരു വലിയ വിഭാഗം ജനതയുടെ ആശ്വാസകേന്ദ്രമായിരുന്നു ഇവിടം. എന്നാൽ ഏതു നിമിഷവും ഇടിഞ്ഞു വീണേക്കാവുന്ന ഒറ്റമുറി വാടക കെട്ടിടത്തിനുള്ളിലാണ് ഈ ആശുപത്രി പ്രവർത്തി ക്കുന്നത്. പഞ്ചായത്ത് അധികൃതരും, നാട്ടുകാരും നിരവധി തവണ സ്ഥലം എംഎൽ എയെ കണ്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും ഇക്കാര്യത്തിൽ യാതൊരു വിധ നടപടി കളും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാ രണ പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രി സന്ദർശിച്ച ഇടതു മുന്നണി സ്ഥാനാ ർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, താൻ എംഎൽഎ ആയി തെരെഞ്ഞെടു ക്കപ്പെട്ടാൽ എത്രയും പെട്ടെന്ന് തന്നെ ആശുപത്രിക്ക് സ്വന്തമായി സ്ഥലം ഏറ്റെടുക്കുമെന്നും, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും ആശുപത്രി കെട്ടിടം നിർമ്മിച്ചു നൽകുമെന്നും പ്രദേശ വാസികൾക്കും, ജനപ്രതിനിധികൾക്കും ഉറപ്പു നൽകി.