ഈരാറ്റുപേട്ട : കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥി പി സി ജോർജ് മണ്ഡലത്തി ൽ വർഗീയ ധ്രുവീകരണം നടത്തി വോട്ട് നേടാൻ ശ്രമിക്കുന്നുവെന്ന് എൽ ഡി എഫ് മണ്ഡലം കമ്മിറ്റി . ജനപക്ഷം പാർട്ടിയുടെ ഭാരവാഹികൾ പ്രാദേശിക സമൂഹ മാധ്യ മങ്ങളുടെ കൂട്ടായ്മകൾ വഴിയാണ് മുസ്ലിം സമൂദായത്തെ തോല്പിക്കാനായി ക്രിസ്ത്യൻ ഹിന്ദു സമൂദായങ്ങൾ ഒന്നിച്ച പി സി ജോർജിന് വോട്ടു ചെയ്യണമെന്നുമാണ് പ്രചരി പ്പിക്കുന്നത്.മുസ്ലിം ജിഹാദികൾ പി സി ജോർജിനെ തോൽപിക്കാൻ കച്ച കെട്ടിയിറ ങ്ങിയിരിക്കുവാണെന്നും ,ലൗ ജിഹാദിലൂടെ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ മത പരിവർത്തനം ചെയ്യുകയാണെന്നും , പള്ളികളിലെ മഹല്ല് കമ്മിറ്റികളടക്കം പി സി ജോർജിന്റെ തോൽപിക്കുന്നതിനായി പ്രവർത്തിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ ഡി പി ഐ പോലൊരെ വർഗീയ സംഘടനയുടെ സ്ഥാനാർഥിതിയാണെന് പ്രഖ്യാപിച്ച പി സി ജോർജ് പിന്നിട് ആർ.എസ്.എസ് -ബി ജെപിയോടൊപ്പമാണ് പ്രവർത്തിച്ചത് . ഈഴവ , ദളിത് സമുദായത്തെയും ,ക്രിസ്ത്യൻ പുരോഹിതരെയും കന്യാസ്ത്രികളെയുംആക്ഷേപിച്ച പി സി ജോർജ് ഓരോ തിര ഞ്ഞെടുപ്പിലും ഓരോ സമൂദായത്തെ ആക്ഷേപിച്ചുകൊണ്ട് മറ്റു സമുദായത്തിന്റെ വോട്ട് നേടുവാനുള്ള കുതന്ത്രമാണ് ഉപയോഗിക്കുന്നത് .തിരഞ്ഞെടുപ്പിൽ തോൽവി മുന്നിൽ കണ്ട ജോർജ് വർഗീയ ധ്രുവീകരണം നടത്തി വോട്ട് നേടാൻ ശ്രേമിക്കുവാണെ ന്നും ഈ നീക്കത്തെ പ്രബുദ്ധരായ പൂഞ്ഞാർ ജനത ചെറുത്ത് തോൽപിക്കവെന്നും എൽ ഡി എഫ് കൺവീനർ കെ രാജേഷ്, ഇലക്ഷൻ കമിറ്റി പ്രസിഡന്റ്‌ ജോയ് ജോർജ്, സെക്രട്ടറി അഡ്വ.സാജൻ കുന്നത്ത്,കൺവീനർ കെ റ്റി പ്രമോദ് എന്നിവർ അറിയിച്ചു.