കാഞ്ഞിരപ്പള്ളി : നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗൂഢ ലക്ഷ്യത്തോടെ സ മൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന നടപടികളും പ്രസ്താവനകളുമാണ് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. നടത്തുന്നതെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി അംഗവുമായ അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ ആരോപിച്ചു.തിരഞ്ഞെടുപ്പില്‍ വോട്ട് നേടുക എന്ന ലക്ഷ്യത്തോടെ സമു ദായങ്ങളെ ആക്ഷേപിക്കുന്നതും തമ്മിലടിപ്പിക്കുന്നതും ആര്‍ക്കും ഭൂഷണമല്ല.
പൂഞ്ഞാര്‍ മത സൗഹാര്‍ദത്തിന്റെയും മത സഹിഷ്ണതയുടെയും നാടാണ്. മത സൗഹാ ര്‍ദ്ദത്തിന് പേര് കേട്ട എരുമേലി ഉള്‍പ്പെടുന്ന നിയോജക മണ്ഡലവുമാണ്. ജനങ്ങളെ ഭി ന്നിപ്പിക്കാനും സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുവാനും പി.സി. ജോര്‍ജ്ജ് നട ത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും സെബാ സ്റ്റിയന്‍ കുളത്തുങ്കല്‍ കൂട്ടിച്ചേര്‍ത്തു.